ബീച്ച് ആശുപത്രിക്കായി കെ.ജി.എം.ഒ.എ ജില്ല കമ്മിറ്റി

കോഴിക്കോട്: ബീച്ച് ആശുപത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ കെ.ജി.എം.ഒ.എ ജില്ല കമ്മിറ്റി രംഗത്ത്. ആഴ്ചകൾക്കുമുമ്പ് ആശുപത്രി വാർഡിലെ വെള്ളത്തിൽ എലിയുടെ അവശിഷ്ടം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധികൃതർക്ക് വീഴ്ചപറ്റിയെന്ന് സ്ഥാപിക്കുന്ന ആരോഗ്യവകുപ്പി​െൻറ റിപ്പോർട്ട് അന്വേഷണം നടത്താതെ തയാറാക്കിയതാണെന്നും തള്ളിക്കളയേണ്ടതാണെന്നും ജില്ല കമ്മി‍റ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ദിവസവും ആയിരക്കണക്കിന് സാധാരണക്കാർ ചികിത്സതേടിയെത്തുന്ന ആശുപത്രിയെ തകർക്കാനുള്ള ശ്രമത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢശക്തികളെ വെളിച്ചത്ത് കൊണ്ടുവരണം. എലിയുടെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയും ഗൂഢാലോചനയും ഉണ്ടെന്ന് വ്യക്തമാണ്. എന്നാൽ, ഇതെല്ലാം മറച്ചുവെച്ച് ആശുപത്രിയെ കരിവാരിത്തേക്കുന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും ജില്ല പ്രസിഡൻറ് ഡോ. ജമീൽ ഷാജർ, സെക്രട്ടറി ഡോ. പി.എസ്. സുനിൽകുമാർ എന്നിവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.