കൊടുവള്ളി വെളിച്ചത്തിനരികെ

45 പൊക്കവിളക്കുകൾ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിൽ കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ വിവിധ അങ്ങാടികളിലും പ്രധാന റോഡുകളിലുമായി 45 പൊക്കവിളക്കുകൾ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലേക്ക്. പനക്കോട്, വാടിക്കൽ, വാവാട് ടൗൺ, ഇരുമോത്ത്, വാവാട് സ​െൻറർ, മണ്ണിൽക്കടവ്നെല്ലങ്കണ്ടി, മേലെ പാലക്കുറ്റി, പാലക്കുറ്റി ലൈബ്രറിക്ക് മുമ്പിൽ ആക്കി പൊയിൽ, പാലക്കുറ്റി എസ്.ബി.ഐ മുമ്പിൽ, യതീംഖാനക്ക് മുൻവശം, കൊടുവള്ളി സിൻഡിക്കേറ്റ് ബാങ്കിന് മുൻവശം, ബസ് സ്റ്റാൻഡിന് മുൻവശം, ഓപൺ എയർ സ്റ്റേജിന് സമീപം, സിറാജ് മദ്റസക്കടുത്ത്, ദേശീയപാത 212 ഞണ്ടാനിക്കുനി, സൗത്ത് കൊടുവള്ളി, മദ്റസ ബസാർ, വെണ്ണക്കാട്, വെണ്ണക്കാട് തൂക്കുപാലം , എരഞ്ഞിക്കോത്ത്, തലപ്പെരുമണ്ണ, കരുവംപൊയിൽ, കരീറ്റിപറമ്പ്, മാനിപുരം, കളരാത്തിരി, പോർങ്ങോട്ടൂർ , പൊയിലങ്ങാടി ,പട്ടിണിക്കര, ഒതയോത്ത്, മുത്തമ്പലം , പെരിയാംതോട്, കൊടുവള്ളി ആർ.ഇ.സി.റോഡ് ജങ്ഷൻ, കിളിച്ചാർ വീട്, ചുണ്ടപ്പുറം, പറമ്പത്തുക്കാവ് , പുൽപറമ്പ് മുക്ക്പ്രാവിൽ ,മുക്കിലങ്ങാടി, വാരിക്കുഴിതാഴം, മോഡേൺ ബസാർ എന്നീ സ്ഥലങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഒരോ വിളക്കിനും 850 രൂപയോളം മാസാന്തം കറൻറ് ചാർജ് നഗരസഭ വഹിക്കേണ്ടിവരും. ഇതോടൊപ്പം അറ്റകുറ്റപ്പണികളും നഗരസഭ നടത്തണം. ഒമ്പത് ലൈറ്റുകൾ മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്ററുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അനുവദിച്ചതും 14 എണ്ണം നഗരസഭയുടെ പദ്ധതിവിഹിതത്തിൽ നിന്നും 24 എണ്ണം കാരാട്ട് റസാക്ക് എം.എൽ.എയുടെ ആസ്തി വികസനഫണ്ടും ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.