ലഹരിവസ്തുക്കൾ വർജിക്കണം- --ഡെപ്യൂട്ടി എക്സൈസ് കമീഷണർ ലഹരിവസ്തുക്കൾ വർജിക്കണം- --ഡെപ്യൂട്ടി എക്സൈസ് കമീഷണർ അത്തോളി: ലഹരിവസ്തുക്കൾ വർജിക്കാനുള്ള ആർജവം വിദ്യാർഥിസമൂഹം കാണിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി. സുരേഷ്. കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധക്ലബിെൻറ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ക്വിറ്റ് കാമ്പസ് പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ അവതരിപ്പിക്കുന്ന 'കാലം കാതിൽ പറയാനുള്ളത്' എന്ന നാടകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് എൻ.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം.പി. മണി, സിവിൽ എക്സൈസ് ഓഫിസർ കെ. സുരേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി. ഗിരീഷ് കുമാർ, പ്രിൻസിപ്പൽ എൻ.കെ. ജിഷിത്ത് കുമാർ, ബിജു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ മുരളീധരൻ സ്വാഗതവും സുമൻരാജ് നന്ദിയും പറഞ്ഞു. ക്വിറ്റ് കാമ്പസ് പരിപാടിയുടെ തുടർപ്രവർത്തനത്തിെൻറ ഭാഗമായി ക്വിറ്റ് ഇന്ത്യ ദിനത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയും സമീപപ്രദേശങ്ങളിലെ അഞ്ച് സ്കൂളുകളിൽ വിദ്യാർഥികൾക്ക് വേണ്ടി നാടകവും അവതരിപ്പിക്കും ഇ. ശശീന്ദ്രദാസ് രചിച്ച നാടകത്തിെൻറ സംവിധാനം ബിജു ചീക്കിലോട് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.