മൂന്നാം ക്ളാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി

ഫറോക്ക്: മൂന്നാം ക്ളാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. ഫറോക്ക് ചന്ത ഗവ. മാപ്പിള യു.പി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയെയാണ് ഒമ്നി വാനിലത്തെിയവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതിയുള്ളത്. സ്കൂളിനു ഏതാനും അകലെയുള്ള വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചു വരുന്നതിനിടയിലാണ് വാനിന്‍െറ വാതില്‍ തുറന്ന് കയറ്റാന്‍ ശ്രമിച്ചതത്രെ. ഫറോക്ക് എസ്.ഐ വി. വിജയരാജ് സ്ഥലത്തത്തെി പ്രാഥമിക അന്വേഷണം നടത്തി. സ്റ്റേഷനില്‍ നിന്നും വിദ്യാര്‍ഥി പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ സമാന രീതിയിലുള്ള മൂന്ന് പരാതികളാണ് ഫറോക്ക് പൊലീസിന് ലഭിച്ചത്. അന്വേഷണം നടത്തിയെങ്കിലും പല പരാതികള്‍ക്കും തട്ടിക്കൊണ്ടു പോയതിന് തെളിവുകളോ സി.സി.ടി.വി ദൃശ്യങ്ങളോ കണ്ടത്തൊത്തതിനാല്‍ തുടര്‍ അന്വേഷണങ്ങള്‍ എങ്ങുമത്തൊതെ കിടക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 17നാണ് ഫറോക്ക് ബസ്സ്റ്റാന്‍ഡിന് സമീപത്തു നിന്നും പട്ടാപ്പകല്‍ കാറിലത്തെിയ സംഘം എട്ടാം ക്ളാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയതായുള്ള ആദ്യ പരാതി ഫറോക്ക് പൊലീസിന് ലഭിക്കുന്നത്. ഈ സംഭവം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ 12 വയസ്സുകാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായുള്ള പരാതിയും ലഭിച്ചു. കോഴിക്കോട് പി.വി.എസ് ജങ്ഷനില്‍ നിന്നും കാറില്‍ കയറ്റിയ സംഘം താന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കോടമ്പുഴ ഭാഗത്ത് ഇറക്കിവിട്ടതായാണ് വിദ്യാര്‍ഥി ആദ്യം പൊലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്യുന്നതിനിടയില്‍ ഒരേ രീതിയിലുള്ള ഉത്തരങ്ങള്‍ മാത്രം പറഞ്ഞ വിദ്യാര്‍ഥി പിന്നീട് തന്നെ തട്ടിക്കൊണ്ടു പോയതല്ളെന്നും സ്വമേധയാ എത്തിയതാണെന്നും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നല്ലൂര്‍ മിനി സ്റ്റേഡിയത്തില്‍ നിന്നും സ്കൂള്‍ കായിക മത്സരത്തില്‍ പങ്കെടുത്തു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആറാം ക്ളാസ് വിദ്യാര്‍ഥിയെയാണ് കാറിലത്തെിയ സംഘം ഫറോക്ക് ഐ.ഒ.സിക്ക് സമീപത്ത് വെച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായുള്ള പരാതി പൊലീസിന് ലഭിച്ചത്. ഉടനെ എസ്.ഐ വി. ജയരാജും സംഘവും സ്ഥലത്തത്തെി രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പരിശോധയും അന്വേഷണവും നടത്തിയെങ്കിലും ഒന്നും കണ്ടത്തൊനാകാതെ മടങ്ങുകയായിരുന്നു. സ്കൂളില്‍നിന്നും ക്ളാസ് കട്ട് ചെയ്ത് പുറത്തു കറങ്ങി വീട്ടിലത്തൊന്‍ വൈകുന്നതോടെ രക്ഷിതാക്കളില്‍ നിന്നുള്ള ശകാരം ഭയന്ന് വിദ്യാര്‍ഥികള്‍ സ്വയം കണ്ടത്തെുന്ന രക്ഷാമാര്‍ഗമാണോ എന്നുള്ളതും ക്ളാസുകളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഊഹക്കഥകളാണോ പരാതിക്ക് പിന്നിലുള്ളത് എന്നുള്ളതും പൊലീസ് അന്വേഷിച്ചുവരുകയാണ്. സമാനമായ മൂന്ന് പരാതികളിലും കാര്‍ വിദ്യാര്‍ഥികളെ കയറ്റി പുറപ്പെട്ടതായി പറയുന്ന സ്ഥലത്ത് നിന്നും ഇറക്കി വിട്ടതായി പറയുന്ന സ്ഥലം വരെയുള്ള റോഡരികിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയും നാട്ടുകാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തെങ്കിലും ഒന്നും കണ്ടത്തൊനായില്ല. ഇതോടെയാണ് തട്ടിക്കൊണ്ട് പോയതായുള്ള പരാതികള്‍ വ്യാജമാണെന്ന നിഗമനത്തില്‍ എത്താന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.