കോഴിക്കോട്: ക്ഷേമ പെന്‍ഷനുകള്‍ പഴയ പടി പോസ്റ്റ്ഓഫിസ് വഴിതന്നെ വിതരണം ചെയ്ത് കോര്‍പറേഷന്‍ ഓഫിസില്‍ പ്രായമായവരടക്കം പെന്‍ഷന്‍വാങ്ങാനത്തെുമ്പോഴുള്ള പ്രയാസമില്ലാതാക്കണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം സംസ്ഥാന സര്‍ക്കാറിനോട് പ്രമേയംവഴി ആവശ്യപ്പെട്ടു. സി.പി.എമ്മിലെ അഡ്വ. സി.കെ. സീനത്ത് കൊണ്ടുവന്ന പ്രമേയത്തിന് മേയര്‍ വി.കെ.സി. മമ്മദ് കോയ ചര്‍ച്ച അനുവദിച്ചില്ളെന്നു പറഞ്ഞ് യ.ഡി.എഫ് ബഹളംവെച്ചു. തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ കോര്‍പറേഷന്‍ മതിയായ സൗകര്യമേര്‍പ്പെടുത്താതെ സര്‍ക്കാറിനെ പഴിചാരുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. അവസാനം വോട്ടിനിട്ടാണ് പ്രമേയം അംഗീകരിച്ചത്. ബി.ജെ.പി വോട്ടെടുപ്പില്‍ നിഷ്പക്ഷത പാലിച്ചു. വെസ്റ്റ്ഹില്ലിനും നടക്കാവിനുമിടയിലുള്ള ഫുട്പാത്ത് നാട്ടുകാര്‍ ഉപയോഗിച്ചതിന് വന്‍തുക കരംവാങ്ങുന്ന റെയില്‍വേ നടപടി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കാനും റെയില്‍വേ ബോര്‍ഡിന് നിവേദനം നല്‍കാനും ആവശ്യമെങ്കില്‍ നിയമനടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ചക്കോരത്തുകുളം കുട്ടികളുടെ പാര്‍ക്ക് റോട്ടറി ക്ളബ് ഓഫ് കാലിക്കറ്റ് ഈസ്റ്റില്‍നിന്ന് വീണ്ടെടുക്കാന്‍ സഹായമാകും വിധമുള്ള ബാലാവകാശ കമീഷന്‍ ഉത്തരവില്‍ തുടര്‍നടപടികളെടുക്കാന്‍ യോഗം കോര്‍പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗ്ളോബല്‍ ആയുര്‍വേദ മീറ്റിന് നഗരത്തിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ മേയര്‍ വി.കെ.സി. മമ്മദ് കോയ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലത്തൊത്തത് കൗണ്‍സിലില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രിയുടെ പരിപാടിക്ക് മേയര്‍ എത്താത്തതിനെപ്പറ്റി ബി.ജെ.പിയിലെ നമ്പിടി നാരായണനാണ് ശ്രദ്ധക്ഷണിച്ചത്. തന്നെ ആരും ഒൗദ്യോഗികമായി ക്ഷണിച്ചിരുന്നില്ളെന്നും ജില്ലാ കലക്ടറുടെ ഓഫിസില്‍നിന്ന് പാസ് തരാമെന്നുപറഞ്ഞ് വിളിക്കുകമാത്രമാണ് ഉണ്ടായതെന്നും പ്രോട്ടോ കോള്‍ പ്രകാരം ഒന്നാമതാകേണ്ട മേയര്‍ക്ക് എം.പിക്കും എം.എല്‍.എക്കും ശേഷം മൂന്നാം സ്ഥാനമാണ് നല്‍കിയതെന്നും മേയര്‍ വി.കെ.സി. മമ്മദ് കോയ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നഗരസഭയത്തെന്നെ അപമാനിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ കൊണ്ടുവരാമെന്നും ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ക്ഷണിച്ചില്ളെങ്കിലും പോവണമായിരുന്നു എന്ന രീതിയില്‍ ലീഗിലെ കെ.ടി. ബീരാന്‍ കോയയുടെയും സി. അബ്ദുറഹിമാന്‍െറയും പ്രസ്താവന ഭരണ പക്ഷ പ്രതിഷേധത്തിനിടയാക്കി. ക്ഷണിക്കാതെ പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ളെന്ന മേയറുടെ പ്രഖ്യാപനത്തോടെയാണ് ഇതേപ്പറ്റി ചര്‍ച്ച അവസാനിച്ചത്. മലാപ്പറമ്പ് എ.യു.പി സ്കൂളിന്‍െറ അധികാരം മാനേജര്‍ക്കുതന്നെ ലഭിക്കുന്നരീതിയില്‍ കോടതി ഉത്തരവ് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എറ്റെടുക്കുകയോ കോര്‍പറേഷന്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയോ വേണണെന്ന് യോഗം ആവശ്യപ്പെട്ടു. വി.ടി. സത്യന്‍െറ ശ്രദ്ധക്ഷണിക്കല്‍ പ്രമേയമാക്കി മാറ്റുകയായിരുന്നു. ചക്കോരത്തുകുളം പാര്‍ക്ക് സംബന്ധിച്ച അജണ്ട മാറ്റി വെക്കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു ആവശ്യപ്പെട്ടെങ്കിലും ഇടത്-ബി.ജെ.പി അംഗങ്ങള്‍ അജണ്ടയില്‍ തീരുമാനമെടുക്കണമെന്ന നിലപാടെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന മാങ്കാവ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ കെട്ടിടം പണി പുതിയ അക്രഡിറ്റഡ് ഏജന്‍സിയെ ഏല്‍പിക്കാന്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാറിന്‍െറ സ്വച്ഛ്ഭാരത് മിഷന്‍ പ്രകാരം നഗരത്തില്‍ 16 ഇടത്ത് പൊതു ശൗചാലയവും ഒമ്പതിടത്ത് സാമൂഹിക ശൗചാലയവും പണിയാന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിക്കുള്ള 70 ലക്ഷത്തിന്‍െറ കെട്ടിടം പണിക്ക് ടെന്‍ഡര്‍ നടപടികളായതായി വികസന സ്ഥിരംസമിതി ചെയര്‍മാന്‍ പി.സി. രാജന്‍ സഭയെ അറിയിച്ചു. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിന് മുകളില്‍ പരസ്യം വെക്കാനുള്ള അനുമതിനല്‍കിയതിലെ അപാകതകാരണം കോര്‍പറേഷന് വന്‍തുക നഷ്ടംവന്നതായി പൊറ്റങ്ങാടി കിഷന്‍ ചന്ദ് ശ്രദ്ധക്ഷണിച്ചു. കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ. നിര്‍മല, പി.കെ. ഷാനിയ, കെ.സി. ശോഭിത, എം.എം. പത്മാവതി, അഡ്വ. വിദ്യാബാലകൃഷ്ണന്‍, എം.സി. അനില്‍ കുമാര്‍, മനക്കല്‍ ശശി, കെ.എം. റഫീക്ക്, പി.സി. രാജന്‍, പേരോത്ത് പ്രകാശന്‍, ഉഷാദേവി ടീച്ചര്‍, ടി.സി. ബിജുരാജ്, സൗഫിയ അനീഷ്, കെ.കെ. റഫീഖ്, സതീഷ് കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.