നഗരത്തില്‍ രണ്ടിടത്ത് തീപിടിത്തം

കോഴിക്കോട്: നടക്കാവ് വണ്ടിപ്പേട്ടക്കുസമീപം ഹൈപര്‍ മാര്‍ക്കറ്റിന്‍െറ ജനറേറ്ററിന് തീപിടിച്ചു. രാവിലെ 11.15ഓടെയായിരുന്നു സംഭവം. തീ ഉയരുന്നത് പെട്ടെന്ന് കണ്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. കനത്തതീയും പുകയും ഉയര്‍ന്നത് കുറച്ചുനേരം ഭീതിയുണ്ടാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ബീച്ച് ഫയര്‍സ്റ്റേഷനില്‍നിന്ന് രണ്ടു യൂനിറ്റ് എത്തിയാണ് തീയണച്ചത്. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ സാധിച്ചത്. സ്റ്റേഷന്‍ ഓഫിസര്‍ വിശ്വാസ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ വി.കെ. ബിജു, ലീഡ് ഫയര്‍മാന്‍ ടി.കെ. ഹംസക്കോയ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉച്ചക്ക് 12ഓടെ വെസ്റ്റ്ഹില്‍ കനകാലയ ബാങ്കിന് സമീപത്തെ കെട്ടിടത്തിന് പിറകുവശത്തും തീപിടിത്തമുണ്ടായി. ചപ്പുചവറുകളും വിറകും കൂട്ടിയിട്ട സ്ഥലത്ത് തീപടരുകയായിരുന്നു. തുടര്‍ന്ന് ബീച്ച് ഫയര്‍സറ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരത്തെി തീയണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.