വോട്ടര്‍പട്ടിക ഹിയറിങ് തടസ്സപ്പെടുത്തി; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: സൗത് നിയോജക മണ്ഡലത്തിലെ വോട്ടര്‍പട്ടിക ഹിയറിങ് തടസ്സപ്പെടുത്തിയ സംഭവത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖദാര്‍ കെ.പി. ഹൗസില്‍ മുഹമ്മദ് റാസിഖാണ് (46) അറസ്റ്റിലായത്.തഹസില്‍ദാര്‍ ഒ. ഹംസ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് (353) പ്രകാരമാണ് അറസ്റ്റ്. അറസ്റ്റ് വിവരമറിഞ്ഞ് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവിന്‍െറയും ടി. സിദ്ദീഖിന്‍െറയും നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലത്തെിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അറസ്റ്റ് നടന്ന ഉടനെ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖിന്‍െറ നേതൃത്വത്തിലാണ് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തിയത്. ഉച്ചയോടെ കെ.സി. അബുവും സ്റ്റേഷനിലത്തെി. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധനക്കായി പ്രതിയെ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അപേക്ഷകള്‍ തട്ടിപ്പറിക്കുകയും കൈയേറ്റം ചെയ്തതായും കാണിച്ചാണ് തസഹില്‍ദാര്‍ ഒ. ഹംസ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ചയാണ് സൗത് നിയോജക മണ്ഡലത്തിലെ വോട്ടര്‍പട്ടിക ഹിയറിങ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. താലൂക്ക് ഓഫിസില്‍ ഹിയറിങ് നടത്തിക്കൊണ്ടിരിക്കെയാണ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.