കോഴിക്കോട്: നവംബര്‍ 17 മുതല്‍ ജില്ലയില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിന് സ്വകാര്യ ബസ് തൊഴിലാളികള്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും വേതനം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. സംസ്ഥാനത്തെ ബസ് തൊഴിലാളികളുടെ വേതനം പുതുക്കിനിശ്ചയിക്കുന്നത് അഞ്ചു വര്‍ഷത്തിലൊരിക്കലാണ്. 2008 സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യം നല്‍കി നടപ്പാക്കിയ വേതന കാലാവധി 2013 ആഗസ്റ്റ് 31ന് അവസാനിച്ചു. ട്രേഡ് യൂനിയനുകള്‍ നടത്തിയ സമരങ്ങള്‍ക്കൊടുവില്‍ ത്രികക്ഷി സമിതി ഏകകണ്ഠമായി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ പ്രാബല്യം നല്‍കി പരിഷ്കരിച്ച വേതനവര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം എട്ടിന് അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കി. ശമ്പളപരിഷ്കരണം നടത്തി കുടിശ്ശിക വിതരണം ചെയ്യാന്‍ ബസുടമകള്‍ തയാറാവുന്നില്ല. ഒരു മാസമായി യൂനിയനുകള്‍ നല്‍കിയ നിവേദനത്തിന് പ്രതികരണമില്ലാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് നേതാക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.