കട്ടപ്പന: പിരിച്ചുവിട്ട വനം വകുപ്പ് താൽക്കാലിക ജീവനക്കാരനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി അവകാശമുന്നണി കിഴുകാനം ഫോറസ്റ്റ് ഓഫിസിനുമുന്നിൽ നടത്തിയ ഉപരോധസമരം ഒത്തുതീർപ്പായി. വാച്ചർ കെ.പി. ജയ്‌മോനെ തിരിച്ചെടുക്കാൻ വനം വകുപ്പ് അധികൃതർ സമ്മതിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. മൂന്നുവർഷമായി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിൽ ജോലിചെയ്തിരുന്ന കെ.പി. ജയ്‌മോനെ അകാരണമായി പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് മുന്നണിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഉപരോധസമരം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെമുതൽ ജയ്‌മോനും ഭാര്യ വിനിതയും നിരാഹാര സമരം ആരംഭിച്ചു. തുടർന്ന് ജയ്‌മോനെ തിരിച്ചെടുക്കാമെന്ന് റേഞ്ച് ഓഫിസർ അറിയിക്കുകയും വൈകീട്ട് അഞ്ചരയോടെ സമരം അവസാനിപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.