സി.പി.എം ബ്രാഞ്ച്​ സെക്രട്ടറിക്ക്​ ആക്രമണത്തിൽ പരിക്ക്​

തൊടുപുഴ: സി.പി.എം ആച്ചിക്കല്ല് ബ്രാഞ്ച് സെക്രട്ടറിയും ആലക്കോട് ലോക്കൽ കമ്മിറ്റി അംഗവുമായ കെ.ആർ. ബിനോയിയെ (49) നാലംഗസംഘം ആക്രമിച്ചതായി പരാതി. സംഭവത്തിൽ അഖിൽ കെ. ജയൻ, അരുൺ സിബി, ജിതിൻ ബെന്നി, ഫൈസൽ മൈതീൻ എന്നിവർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് നാലിന് ആലക്കോട് ബ്ലോക്ക് മൈതാനത്തിന് സമീപമാണ് സംഭവം. പരാതിയിൽ പറയുന്നതിങ്ങനെ: ബ്ലോക്ക് സ്റ്റേഡിയവും -ചവർണ റോഡിലെ പഴയ വില്ലേജ് ഓഫിസ് കെട്ടിടവും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന ചിലർ കഴിഞ്ഞദിവസം ഇതുവഴി നടന്നുപോയ വിദ്യാർഥിനികളെ പിന്തുടരുകയും ഭയന്ന വിദ്യാർഥിനികൾ വീട്ടിലെത്തി കാര്യം പറയുകയും ചെയ്തു. ഇവരുടെ മാതാപിതാക്കൾ ബിനോയിയോട് സംഭവം പറഞ്ഞു. തുടർന്ന് പ്രശ്‌നക്കാരെ ബിനോയ് താക്കീതുചെയ്തു. ഇതിൽ പ്രകോപിതരായ നാൽവർ സംഘം തിങ്കളാഴ്ച ഇതുവഴി നടന്നുവരുകയായിരുന്ന ബിനോയിയെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ബിനോയിയുടെ കണ്ണിനുതാഴെ കാര്യമായ ക്ഷതമേറ്റു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ജില്ല ആശുപത്രിയിലാക്കിയത്. നാൽവർ സംഘത്തെ തേടി പൊലീസ് ഇവരുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.