കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ട് സെക്രേട്ടറിയറ്റ് വളയൽ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമരത്തിൽ ജില്ലയിലെ മുഴുവൻ വ്യാപാരികളും പെങ്കടുക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് എം.കെ. തോമസ് കുട്ടി, ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ട്രഷറർ എൻ.പി. തോമസ്, കെ.എച്ച്.എം. ഇസ്മായിൽ, ഇ.സി. ചെറിയാൻ, മാത്യു ചാക്കോ, മുജീബ് റഹ്മാൻ, പി.സി. അബ്ദുൽ ലത്തീഫ്, വി.സി. ജോസഫ്, കെ.ജെ. മാത്യു, ടി.കെ. രാജേന്ദ്രൻ, കെ.എ. വർഗീസ് എന്നിവർ പങ്കെടുത്തു. തെരുവിെൻറ മക്കൾക്കായി നഗരസഭ ഷെൽട്ടർ ഹോം നിർമാണത്തിനു തുടക്കം കോട്ടയം: തെരുവിലെ മക്കൾക്ക് തലചായ്ക്കാനായി നഗരസഭ ഒരുക്കുന്ന ഷെൽട്ടർ ഹോം നിർമാണം ആരംഭിച്ചു. മുട്ടമ്പലത്ത് പണിയുന്ന ഷെൽട്ടർ ഹോമിെൻറ ശിലാസ്ഥാപനം നഗരസഭ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന നിർവഹിച്ചു. വൈസ് ചെയർമാൻ ജാൻസി ജേക്കബ്, കൗൺസിലർമാരായ ജോസ് പള്ളിക്കുന്നേൽ, അഡ്വ. ടിനോ കെ. തോമസ്, ഷീബ പുന്നൻ, എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു. ശാന്തിമന്ദിരം അഭയകേന്ദ്രത്തിനോട് ചേർന്ന് ആരംഭിക്കുന്ന കെട്ടിടത്തിൽ 70 പേരെ പാർപ്പിക്കാൻ സൗകര്യമൊരുക്കും. ഇതിനായി എൻ.യു.എൽ.എം പദ്ധതിയിലൂടെ 1.25 കോടിയാണ് അനുവദിച്ചത്. ശാന്തിഭവൻ പ്രവർത്തിക്കുന്ന മൂന്നേക്കറിൽനിന്ന് 30 സെൻറ് വിട്ടുനൽകിയാണ് ഷെൽട്ടർ ഹോം സ്ഥാപിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. കേന്ദ്രസർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന നഗര ഉപജീവനദൗത്യത്തിെൻറ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ കോട്ടയം നഗരത്തിൽ നടത്തിയ സർവേയിൽ തെരുവിൽ അന്തിയുറങ്ങുന്ന 93 പേരെ കണ്ടെത്തിയിരുന്നു. രണ്ടാംഘട്ടത്തിൽ 114 ആയി ഉയർന്നിരുന്നു. മക്കൾ ഉപേക്ഷിച്ച വൃദ്ധർ, തൊഴിൽരഹിതരായ അനാഥർ, വീട്ടുകാർ ഉപേക്ഷിച്ചവർ, മക്കളുടെ വിവാഹത്തിനായി വീടുവിറ്റവർ, മാനസിക രോഗികൾ തുടങ്ങിയവരെയാണ് കണ്ടെത്തിയത്. കെ.ടി.യു സർവകലാശാല വിദ്യാർഥി വിരുദ്ധനയം: ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികൾ സമരം നടത്തി കോട്ടയം: കെ.ടി.യു സർവകലാശാല വിദ്യാർഥി വിരുദ്ധനയങ്ങൾക്കെതിരെ കെ.ടി.യു സ്റ്റുഡൻറ്സ് യൂനിയൻ നേതൃത്വത്തിൽ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജ് വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് സമരം നടത്തി. കെ.ടി.യുവിെൻറ നയങ്ങളായ ഇയർബാക്, മിനിമം െക്രഡിറ്റ് സിസ്റ്റം, അപര്യാപ്തമായ പരീക്ഷ നടത്തിപ്പ്, പരീക്ഷഫല കാലതാമസം, തെറ്റായ വാലുവേഷൻ എന്നിവക്കെതിരെയായിരുന്നു സമരം. തിങ്കളാഴ്ച രാവിലെ മംഗളം കാമ്പസിൽനിന്ന് ആരംഭിച്ച പ്രതിഷേധപരിപാടി ഏറ്റുമാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കെ.ടി.യു സ്റ്റുഡൻറ് നേതാക്കളായ ബിലാൻ മുഹമ്മദ്, അനന്ദുരാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.