പടയൊരുക്കം സമരജാഥ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് താക്കീതാകും -ഉമ്മന്‍ ചാണ്ടി കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണപരാജയം നാടിനെ കാല്‍നൂറ്റാണ്ട് പിന്നോട്ടടിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നവംബര്‍ ഒന്നിന് കാസര്‍കോട്ടു നിന്നാരംഭിക്കുന്ന പടയൊരുക്കം സമരജാഥയോടനുബന്ധിച്ച് സിഗ്‌നേച്ചര്‍ കാമ്പയിെൻറ ജില്ലതല ഉദ്ഘാടനം പുതുപ്പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കാര്‍ഷിക, വ്യവസായ, തൊഴില്‍ മേഖലകളുള്‍പ്പെടെ മുഴുവൻ രംഗത്തും കേന്ദ്രസർക്കാർ പരാജയപ്പെട്ടു. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തികരംഗം തകർത്തു. ഒന്നരവര്‍ഷമായി പുതിയ പദ്ധതി പ്രഖ്യാപിക്കാത്ത സംസ്ഥാന സർക്കാർ കേരളത്തിെൻറ വികസന കുതിപ്പിനെ ബഹുദൂരം പിന്നോട്ടടിച്ചു. പടയൊരുക്കം സമരജാഥ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് താക്കീതാകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. ജോസി സെബാസ്‌റ്റ്യന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് ജോഷിഫിലിപ്പ്, കെ.പി.സി.സി ഭാരവാഹികളായ പി.എ. സലിം, പി.എസ്. രഘുറാം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ജനതാദള്‍ സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, ഡി.സി.സി ജനറല്‍സെക്രട്ടറി യൂജിന്‍ തോമസ്, മുസ്ലിംലീഗ് ജില്ല സെക്രട്ടറി പി.എം. സലിം, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജുമറ്റപ്പള്ളി, ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം മുണ്ടക്കയം സോമന്‍, അഡ്വ. ജോണി ജോസഫ്, എം. മുരളി, സി.ടി. രാജന്‍, ബിജു പുന്നത്താനം, ബാബു കെ. കോര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.