പഞ്ചായത്ത്​ അംഗത്തി​െൻറ കാർ തകർത്തതായി പരാതി

ആലക്കോട്: കോൺഗ്രസ് ബൂത്ത് പ്രസിഡൻറും ആലക്കോട് പഞ്ചായത്ത് അംഗവുമായ ബിജു ജോസഫി​െൻറ കാർ തകർത്തനിലയിൽ. ഇതുസംബന്ധിച്ച് ബിജു തൊടുപുഴ പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് ബിജു പറയുന്നതിങ്ങനെ: ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിനുമുമ്പിലാണ് കാർ പാർക്ക് ചെയ്തത്. വൈകീട്ട് തിരിച്ചെത്തിയപ്പോൾ കാറി​െൻറ മൂന്ന് ടയറുകൾ കുത്തിക്കീറുകയും രണ്ടു വശത്തെയും കണ്ണാടി തകർക്കുകയും ചെയ്തനിലയിൽ കണ്ടെത്തുകയായിരുന്നു. കൂടാതെ, പഞ്ചായത്തി​െൻറ പ്രധാന ഗേറ്റ് പൊളിക്കുകയും ശൗചാലയത്തി​െൻറ പൂട്ട് തകർക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് വി.എം. ചാക്കോ അധ്യക്ഷതവഹിച്ചു. തോമസ് മാത്യു, ചാർലി ആൻറണി, ജോസ് താന്നിക്കൽ, മിനി ജെറി, ലിജോ, സനുജ സുബൈർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.