ഓട്ടോ ൈഡ്രവർമാരുടെ കൊലപാതകം: ചെല്ലദുരൈയെ ​വീണ്ടും കസ്​റ്റഡിയിലെടുത്തു

മൂന്നാർ: എല്ലപ്പെട്ടി സ്വദേശികളായ ഓട്ടോ ൈഡ്രവർമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചെണ്ടുവൈര എസ്റ്റേറ്റിലെ ചെല്ലദുരൈയെ (52) പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അറസ്റ്റിലായ മണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. നേരേത്ത ഇയാളെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. വ്യാജമദ്യവിൽപന നടത്തിവന്ന ഇയാൾ കേസിലെ മുഖ്യപ്രതിയായ മണിയുടെ ബന്ധു കൂടിയാണ്. ഇയാളുടെ നിർദേശപ്രകാരമാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നും മണി പറഞ്ഞതായി സൂചനയുണ്ട്. ചെല്ലദുരൈയെ ചോദ്യംെചയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. മുഖ്യപ്രതിയെന്ന് കരുതുന്ന മണിയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയിരുന്നു. പൊലീസ് കസ്റ്റഡി അവസാനിച്ച ഞായറാഴ്ച അഞ്ചോടെ പ്രതി മണിയെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കി. അതേസമയം, കൊലപാതകം ഇയാൾ ഒറ്റക്കാണോ അതോ മറ്റുള്ളവരും ഇതിന് പിന്നിലുണ്ടോ എന്നത് ഇനിയും വ്യക്തമായിട്ടില്ലെന്നും അതിനെക്കുറിച്ച അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ഈ മാസം 14ന് കേരള-തമിഴ്നാട് അതിർത്തിയിൽ ബോഡിമെട്ടിന് സമീപം മണെപ്പട്ടിയിൽ െവച്ചായിരുന്നു യുവാക്കളായ ശരവണൻ, ജോൺ പീറ്റർ എന്നിവർ കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് മുങ്ങിയ പ്രതി കഴിഞ്ഞ 20ന് ചെന്നൈ സെയ്ദാപ്പേട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.