ജീപ്പ് മറിഞ്ഞ് 8 പേർക്ക് പരിക്ക്

പുള്ളിക്കാനം: മരിച്ചടക്കിനുപോയവർ സഞ്ചരിച്ച . എടാട് സ്വദേശികളായ കളപ്പുരക്കൽ അന്നമ്മ വർഗീസ് (79), സെബാസ്റ്റ്യൻ (50), മേരി (61), എബ്രഹാം (58), സോന (5), ബീന (41), കാഞ്ഞിരക്കാട്ടുകുന്നേൽ സെബാസ്റ്റ്യൻ കെ.എസ്. (63), മറിയാമ്മ (61), എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവീട്ടുകാരും ശവസംസ്കാരത്തിൽ പങ്കെടുത്തശേഷം തിരികെവരുന്ന വഴി ഞായറാഴ്ച വൈകീട്ട് 6 മണിയോടെ ചോറ്റുപാറ കൂട്ടിയാർ കെ.എസ്.ഇ.ബി ഡാമിനുസമീപം ഓട്ടോക്ക് സൈഡുകൊടുത്തപ്പോൾ ജീപ്പ് പുഴയുടെ സമീപത്ത് അഞ്ചുമീറ്റർ താഴേക്ക് പതിക്കുകയായിരുന്നു. സമീപത്തെ പനയിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നമ്മ വർഗീസിന് തലക്കുപിന്നിൽ പരിക്കുള്ളതിനാൽ തൊടുപുഴയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് നിസ്സാ പരിക്കേറ്റു. വാഗമൺ അഡീഷനൽ എസ്.ഐ എം. പ്രകാശ്, കാഞ്ഞാർ അഡീഷനൽ എസ്.ഐ പി.എം. ഷാജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.