നെടുങ്കണ്ടം: ശബരിമല ഇടത്താവളമായ . പതിനായിരക്കണക്കിനു അയ്യപ്പഭക്തരാണ് ഓരോ വർഷവും ഇതുവഴി കടന്നുപോകുന്നത്. ഇവിടെ എത്തുന്ന അയ്യപ്പഭക്തരുടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനുപോലും വേണ്ടത്ര സൗകര്യം ഇവിടില്ല. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ മിക്ക തീർഥാടകരും കുമളി വഴിയുള്ള യാത്ര ഒഴിവാക്കി തമിഴ്നാട് വഴി കമ്പംമെട്ടിലെത്തി കട്ടപ്പന--കുട്ടിക്കാനം വഴി എരുമേലിയിലെത്തിയാണ് ശബരിമലക്ക് പോകുന്നത്. അതിർത്തികടന്ന് അയ്യപ്പഭക്തർ കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ വിശ്രമിക്കുന്നത് പ്രധാന ഇടത്താവളമായ കമ്പംമെട്ടാണ്. ഇവിടെ ആവശ്യമായ പാർക്കിങ് സൗകര്യം, വിശ്രമകേന്ദ്രം, വഴിവിളക്കുകൾ, ശുചിമുറികൾ തുടങ്ങിയവ അനിവാര്യമാണ്. താൽക്കാലിക ശുചിമുറികൾ സ്ഥാപിക്കാൻ എല്ലാ വർഷവും തീരുമാനമെടുക്കാറുണ്ടെങ്കിലും നടപ്പാക്കാറില്ല. അടുത്ത മണ്ഡലകാലം മുതൽ സ്ഥിരം സംവിധാനം ഒരുക്കുമെന്ന പതിവ് പല്ലവി പറഞ്ഞ് അധികൃതർ തടിതപ്പുകയാണ് പതിവ്. ടൗണിലെ മാലിന്യം അനുദിനം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും അധികൃതർ ചെവിക്കൊള്ളുന്നില്ല. എല്ലാവർഷവും ശബരിമല സീസണിൽ അധികൃതർ ചില പ്രസ്താവനകളിറക്കുക പതിവാണ്. ജില്ലയിലെ ഡിപ്പോകളിൽ വരുമാന വർധനക്ക് കെ.എസ്.ആർ.ടി.സി നടപടി തുടങ്ങി കട്ടപ്പന: ജില്ലയിലെ ആറ് ഡിപ്പോയിലെയും വരുമാന വർധന ലക്ഷ്യമാക്കിയുള്ള നടപടിക്ക് കെ.എസ്.ആർ.ടി.സി തുടക്കം കുറിച്ചു. ജില്ലയിലെ 214 ഷെഡ്യൂളും മുടക്കം കൂടാതെ ഓപറേറ്റ് ചെയ്യാൻ തുടങ്ങിയതായി അധികൃതർ പറഞ്ഞു. പ്രതിദിന വരുമാനത്തിൽ മൂന്നുലക്ഷം രൂപയുടെ വർധന ഉണ്ടായിട്ടുണ്ട്. ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കുന്ന പുതിയ സർവിസ് നവംബർ ഒന്നിന് ആരംഭിക്കും. മൂന്നാർ,- കുഞ്ചിത്തണ്ണി-, രാജാക്കാട്-, മരക്കാനം,- കൊന്നത്തടി-, മുരിക്കാശേരി,- ചെറുതോണി-, നാരകക്കാനം-,തങ്കമണി-, നെല്ലിപ്പാറ-, ഇരട്ടയാർ എന്നിവിടങ്ങളിലൂടെ കട്ടപ്പനയിൽ എത്തുന്നതാണ് സർവിസ്. കുമളി ഡിപ്പോയിൽനിന്ന് എല്ലാ മലയാള മാസാദ്യവും ശബരിമലയിലേക്ക് പ്രത്യേക സർവിസും തുടങ്ങി. ശബരിമല സീസണിൽ പ്രത്യേക സർവിസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ നവംബർ ഏഴിന് യോഗം ചേരും. സമഗ്ര പദ്ധതി ആവിഷ്‌കരിച്ചതായി കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ്, കൺട്രോളിങ് ഇൻസ്‌പെക്ടർ സി.ആർ. മുരളി, പി.കെ. ഷഫീഖ് എന്നിവർ അറിയിച്ചു. പുതുതായി രണ്ട് മിന്നൽ സർവിസും മൂന്ന് ടേക്ക് ഓവർ സർവിസുകളും ആരംഭിച്ചു. ജില്ലയിലെ ഏതെങ്കിലും ഡിപ്പോയുടെ 10 കി.മീ. ചുറ്റളവിലുള്ള 40 പേരടങ്ങുന്ന തീർഥാടക സംഘങ്ങൾ ആവശ്യപ്പെട്ടാൽ പ്രത്യേക സർവിസ് ക്രമീകരിക്കും. തീർഥാടനം-, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി കുറഞ്ഞ നിരക്കിൽ ബസുകൾ വാടകക്ക് വിട്ടുനൽകും. ബംഗളൂരു, മധുര, നാഗർകോവിൽ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്തർ സംസ്ഥാന സർവിസുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഇവർ അറിയിച്ചു. സി.പി.എം കാറ്റുപോയ ബലൂണ്‍- -ഡീന്‍ കുര്യാക്കോസ് കരിമണ്ണൂര്‍: കാറ്റുപോയ ബലൂണിെൻറ അവസ്ഥയാണ് സി.പി.എം അഭിമുഖീകരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ്. ബി.ജെ.പിയുടെ കാവിവത്കരണത്തിനെതിരെ മതേതര ശക്തികളുടെ ഒരു കൂട്ടായ്‌മ കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ രാജ്യത്ത് ഉയര്‍ന്നുവരുേമ്പാള്‍ പിന്തിരിപ്പന്‍ നിലപാട് തന്നെയാണ് സി.പി.എം ഇന്നും സ്വീകരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. കരിമണ്ണൂര്‍ മണ്ഡലത്തിൽ പന്നൂര്‍ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ നടന്ന ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുബസംഗമം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആന്‍സി സിറിയക്കിെൻറ വസതിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് ജയിംസ് തുലാമത്തിെൻറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആന്‍സി സിറിയക്, കെ.പി. വർഗീസ്, എ.എം. ദേവസ്യ, സിബി കുഴിക്കാട്ട്, മാത്യു ജോണ്‍, ഗൗരി സുകുമാരന്‍, സുശീല ചന്ദ്രന്‍, സാബു അബ്രഹാം, എ.എന്‍. ദിലീപ് കുമാര്‍, ബേബി തോമസ്, സാജന്‍ കുഴിക്കാട്ടുമ്യാലില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.