പത്തനംതിട്ട : താന്നിപ്പുഴ-തടിയൂർ റോഡ് നവീകരണ വിഷയത്തിൽ ജില്ല പഞ്ചായത്തിെനതിരെ എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയൻ പുളിക്കലും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും. തടിയൂർ-ഇടക്കാട് മാർക്കറ്റ്-തോണിപ്പുഴ റോഡ് അറ്റകുറ്റപ്പണി നടത്താൻ സ്വകാര്യ ക്രഷർ കമ്പനിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കോണ്ടൂർ ആവശ്യപ്പെട്ടപ്രകാരമാണെന്ന് ജയൻ പുളിക്കലും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് സിജു മാത്യുവും വാർത്തസമ്മേളനത്തിൽ പറഞ്ഞു. നവീകരണത്തിന് സ്വകാര്യ കമ്പനിയെ അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞദിവസം ചേർന്ന ജില്ല പഞ്ചായത്ത് കമ്മിറ്റി നിരാകരിച്ചിരുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആവശ്യപ്പെട്ടപ്രകാരം കഴിഞ്ഞ 21ന് ജില്ല പഞ്ചായത്തിൽ നടന്ന ചർച്ചയിലാണ് റോഡ് നവീകരണത്തിന് സ്വകാര്യ ക്രഷർ കമ്പനിയെ അനുവദിക്കാൻ തീരുമാനിച്ചതെന്ന് ജയൻ പറഞ്ഞു. ജില്ല പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള റോഡാണെങ്കിലും ഇതിന് എഴുമാറ്റുർ, േതാട്ടപ്പുഴശേരി പഞ്ചായത്തുകളുടെ കത്ത് വേണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി ആവശ്യപ്പെട്ടു. ഇതിെൻറ അടിസ്ഥാനത്തിൽ 23ന് സിജു മാത്യു തന്നിൽനിന്ന് കത്ത് വാങ്ങി ജില്ല പഞ്ചായത്തിന് കൈമാറി. തോട്ടപ്പുഴശേരിയിൽനിന്നുള്ള കത്ത് ജോർജ് മാമ്മൻ വാങ്ങുമെന്നും അറിയിച്ചിരുന്നതായി ജയൻ പറഞ്ഞു. ഇതിനുശേഷമാണ് തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ക്രഷർ യൂനിറ്റിനുവേണ്ടി കത്ത് നൽകിയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. ജില്ല പഞ്ചായത്തിൻറ ഉടമസ്ഥതയിലുള്ള റോഡിൽ 15വർഷമായി അറ്റകുറ്റപ്പണി നടക്കുന്നില്ല. ബസ് സർവിസ് നിർത്തിവെച്ചു. 17 ദിവസമായി അവിെട ജനകീയസമരം നടന്നുവരുകയാണ്. ചരൽക്കുന്നിൽ പ്രവർത്തിക്കുന്ന ക്രഷർ യൂനിറ്റിലേക്ക് വലിയ വാഹനങ്ങൾ പോകുന്നുതാണ് തകർച്ചക്ക് കാരണം. ക്രഷർ യൂനിറ്റ് ഉപയോഗിക്കുന്ന രണ്ടു കിലോമീറ്റർ വർഷങ്ങളായി അവർ തന്നെ അറ്റുകുറ്റപ്പണി നടത്തുകയും സംരക്ഷണഭിത്തി കെട്ടുകയും ചെയ്തിരുന്നു. ഇതിന് ജില്ല പഞ്ചായത്ത് അനുമതിനൽകിയതായി അറിയില്ല. എന്നാൽ, ബാക്കിഭാഗം തകർന്നതോടെയാണ് ഇത്തവണ ജനം ഇറങ്ങിയതും പണിനടത്തുന്നതിൽനിന്ന് സ്വകാര്യകമ്പനിയെ തടഞ്ഞതും. എം.എൽ.എ ഫണ്ടുപയോഗിച്ച് റോഡ് പുനരുദ്ധരിക്കാൻ തുക അനുവദിച്ചിട്ടും ജില്ല പഞ്ചായത്ത് അനുമതി നൽകാത്തതിനാൽ ഭരണാനുമതി ലഭിച്ചില്ല. ജില്ല പഞ്ചായത്തിെൻറ നടപടിയിൽ ദുരൂഹതയുണ്ടെന്നും ജയൻ പറഞ്ഞു. ജില്ല പഞ്ചായത്ത് എക്സി. എൻജിനീയർ നൽകുന്ന എസ്റ്റിമേറ്റ് പ്രകാരമുള്ള തുക ജില്ല പഞ്ചായത്ത് ഫണ്ടിലേക്ക് അടക്കുകയോ ഔദ്യോഗിക ടെൻഡർ നടപടികളിലൂടെയോ അല്ലാതെ റോഡുപണി സ്വകാര്യകമ്പനിയെ ഏൽപിക്കാനാകില്ല. ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിക്കുകയും ജില്ല ആസൂത്രണസമിതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.