കമ്പംമെട്ടിൽ മഞ്ഞമഴ

നെടുങ്കണ്ടം: കേരള–തമിഴ്നാട് അതിർത്തിയിലെ പെയ്തത് നാട്ടുകാരെ ആശങ്കയിലാക്കി. ഞായറാഴ്ച രാവിലെ 10 മുതലാണ് മഞ്ഞമഴത്തുള്ളികൾ പെയ്തത്. രാവിലെ മഴ ആരംഭിച്ചതോടെ മഞ്ഞനിറത്തിൽ വെള്ളത്തുള്ളികൾ വീഴുന്നുണ്ടായിരുന്നു. എന്നാൽ, തുടർച്ചയായി മഞ്ഞത്തുള്ളികൾ വീഴാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. കമ്പംമെട്ട് ടൗണിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ഗ്ലാസുകളിലും വീടുകളുടെ ചുവരുകളിലും പെയ്ത മഞ്ഞമഴത്തുള്ളികൾ കഴുകിയിട്ട് പോയില്ലെന്നും ജനം പറഞ്ഞു. വൈകീട്ടും മഞ്ഞമഴ പെയ്തതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞവർഷവും ജില്ലയിൽ പലസ്ഥലങ്ങളിലായി മഞ്ഞ മഴ പെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.