ചുരിദാറില്ല; സാരി മതിയോ? വനിത ജീവനക്കാരോട്​ തപാൽ വകുപ്പ്​

തൃശൂർ: ചുരിദാർ കൊടുക്കാനില്ല. കുറച്ച് സാരിയുണ്ട്. ആദ്യം അപേക്ഷിച്ചവർ അതിനായി കാത്തുനിൽക്കുകയാണ്. രാജ്യത്തെ വൻപൊതുമേഖല സ്ഥാപനമായ തപാൽവകുപ്പിലെ വനിത ജീവനക്കാരുടെ യൂനിേഫാമി​െൻറ സ്ഥിതിയാണിത്. പോസ്റ്റ് വുമൺ യൂനിഫോം വിതരണം നിലച്ചിട്ട് ഒരു വർഷത്തോളമായി. ജീവനക്കാർക്കിടയിൽ മുറുമുറുപ്പ് ഏറിയതോടെയാണ് സാരി വിതരണവുമായി വകുപ്പ് മുന്നോട്ട് വന്നത്. തപാൽ വിതരണത്തിന് സൈക്കിൾ ചവിട്ടാൻ പറ്റിയ വേഷം ചുരിദാറാണ്. പുതിയ തലമുറയിലെ ജീവനക്കാരികൾക്ക് ചുരിദാറാണ് വേണ്ടതും. അത്കിട്ടാത്ത സാഹചര്യത്തിൽ സാരിയെങ്കിൽ അത് എന്ന് വിചാരിച്ച് അപേക്ഷിച്ചവരിൽ ഭൂരിഭാഗത്തിനും അതും കിട്ടിയിട്ടില്ല. നൂറുകണക്കിന് വനിത ജീവനക്കാർക്ക് ഇതുണ്ടാക്കുന്ന ബദ്ധിമുട്ട് ചില്ലറയല്ല. രണ്ടു വർഷത്തിൽ ഒരിക്കലാണ് യൂനിഫോം നൽകുന്നത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് യൂനിഫോം ആദ്യദിനം തന്നെ നൽകണം. പുതുതായി ജോലിക്ക് കയറിയവർക്ക് ഇതുവരെ യൂനിഫോം വിതരണം ചെയ്തിട്ടില്ല. ഇക്കൂട്ടർ സ്വന്തമായി തുണിയെടുത്ത് തുന്നിയ യൂനിഫോം ധരിച്ചാണ് ജോലിക്കെത്തുന്നത്. നിലവിലെ ജീവനക്കാർക്ക് ജോലിക്ക് കയറിയ ദിനത്തി​െൻറ അടിസ്ഥാനത്തിലാണ് യൂനിഫോം വിതരണം ചെയ്തിരുന്നത്. അത് ഇതുവരെ നൽകാനായിട്ടില്ല. സാമ്പത്തിക വർഷത്തി​െൻറ ആദ്യമാണ് ഇവ നൽകിയിരുന്നത്. നേരത്തെ പുരുഷന്മാർക്കും മാസങ്ങളോളം യൂനിഫോം കിട്ടാത്ത സാഹചര്യം ഉണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് ഇക്കാര്യത്തിൽ പരിഹാരമുണ്ടായത്. തപാൽ വകുപ്പിലെ സ്വകാര്യവത്കരണപ്രക്രിയ ശക്തിപ്പെട്ടാണ് കാര്യങ്ങൾ അവതാളത്തിലാവാൻ കാരണം. അതുകൊണ്ട് യൂനിഫോമിനായുള്ള ഫണ്ട് കൃത്യമായി വകുപ്പിന് നൽകിയിട്ടില്ല. നാഷനൽ ടെക്സ്റ്റൈൽ കോർപറേഷനുമായി കരാറിൽ ഏർപ്പെട്ടാണ് വകുപ്പ് യൂനിഫോം വിതരണം ചെയ്തിരുന്നത്. ഇക്കാര്യത്തിലെ മെല്ലപ്പോക്ക് വകുപ്പി​െൻറ പ്രതിച്ഛായ ആണ് തകർക്കുന്നത്. അതിനിടെ ഏഴാം ശമ്പളകമീഷൻ ശിപാർശ പ്രകാരം യൂനിഫോം അലക്കുന്നതിനുള്ള അലവൻസ് നാലിരട്ടിയായി വർധിപ്പിച്ചത് ഇതുവരെ മുഴുവൻ പേർക്കും കൊടുത്തിട്ടില്ല. നേരത്തെ പ്രതിമാസം 100 രൂപയായിരുന്നത് പ്രതിവർഷം 5,000 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഇൗ സാമ്പത്തിക വർഷത്തിൽ ജൂലൈയിലെ അലവൻസ് പോലും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.