കൃഷി വകുപ്പ് കർഷകരെ വഞ്ചിക്കുന്നു -ഇൻഫാം കോട്ടയം: പ്രഖ്യാപനങ്ങളല്ലാതെ കാര്യക്ഷമമായ നടപടിയൊന്നും െകെക്കൊള്ളാതെ കൃഷി വകുപ്പ് കർഷകരെ വഞ്ചിക്കുകയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി.സി. സെബാസ്റ്റ്യൻ. സമയബന്ധിതമായി കർഷകരിൽനിന്ന് നെല്ല് സംഭരിക്കാനോ സംഭരിച്ച നെല്ലിെൻറ വില കൃത്യമായി നൽകാനോ അധികൃതർക്ക് സാധിക്കുന്നില്ല. വൻ അരിമില്ലുടമകളുടെ ഏജൻറുമാരായി ഭക്ഷ്യ-കൃഷിവകുപ്പുകൾ മാറിയിരിക്കുകയാണ്. മെത്രാൻകായലിൽ വിത്തെറിഞ്ഞ് നെൽകൃഷി വ്യാപിപ്പിക്കാൻ നടത്തുന്ന പ്രചാരണം വിരോധാഭാസമാണ്. മെത്രാൻകായൽ കൃഷിയിൽനിന്ന് സാമ്പത്തികമായി എന്തുനേട്ടമുണ്ടായെന്ന് പൊതുസമൂഹത്തെ കൃഷി വകുപ്പ് അറിയിക്കണം. ഉൽപാദനക്ഷമതയുള്ള വിത്ത് കൃത്യമായി കർഷകർക്ക് നൽകുന്നതിലും കൃഷി വകുപ്പ് പരാജയപ്പെട്ടു. നിലവിലുള്ള 1100 രൂപ കർഷക പെൻഷൻ എല്ലാമാസവും നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുമ്പോൾ കർഷക പെൻഷൻ 10,000 രൂപയാക്കണമെന്ന കാർഷിക വികസന നയശിപാർശ നടപ്പാക്കുമെന്നുള്ള കൃഷിമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്ക്കെടുക്കാൻ മാത്രം വിഡ്ഢികളല്ല കർഷകരെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.