പാചകവാതകം: വിലവർധന പിൻവലിക്കണം- ^മാണി

പാചകവാതകം: വിലവർധന പിൻവലിക്കണം- -മാണി കോട്ടയം: സബ്സിഡിയുള്ള പാചകവാതക വില വർധിപ്പിച്ച കേന്ദ്രസർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം. മാണി. വിലവർധന അടിയന്തരമായി പിൻവലിക്കണം. വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നതുവഴി ഭക്ഷണസാധനങ്ങളുടെ വില ഉയരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഗ്യാസ് സിലിണ്ടറി​െൻറ വില വർധിപ്പിക്കുക വഴി വൻകിടക്കാരുടെയും സമ്പന്നരുടെയും വക്താക്കളായി കേന്ദ്രം മാറിെയന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.