ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയ കേസെടുത്തു

മറയൂർ: ഗവ. ഹൈസ്കൂളിലെ മൂന്ന് പെൺകുട്ടികളെ ക്ലാസ് ടീച്ചർ മർദിക്കുകയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയ കേസെടുത്തു. ജില്ല പൊലീസ് മേധാവി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ല ശിശുസംരക്ഷണ ഓഫിസർ, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവർ നവംബർ 10നകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ മറയൂർ കേന്ദ്രത്തിലെ മൂന്ന് കുട്ടികളാണ് സ്കൂളിലെ പീഡനത്തെക്കുറിച്ച് പരാതിനൽകിയത്. സൊസൈറ്റി അധികൃതർ പരാതി മേൽനടപടിക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന് കൈമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.