കർശന പരിശോധനക്ക്​ ഭക്ഷ്യസുരക്ഷ വകുപ്പ്​

കോട്ടയം: ശബരിമലയിലും പ്രധാന ഉടത്താവളങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വിൽപനയിലും വിതരണത്തിലും നിർമാണത്തിലും ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ ഇടെപടൽ ശക്തമാക്കും. സന്നിധാനത്തും പമ്പയിലും അനുബന്ധ ക്ഷേത്രങ്ങളിലും നിർമിക്കുന്ന അപ്പം-അരവണ എന്നിവയും ഇതിനുപയോഗിക്കുന്ന വസ്തുക്കളും വിശദപരിശോധനക്ക് വിധേയമാക്കും. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയശേഷെമ ഉപയോഗിക്കാൻ അനുമതിനൽകൂ. ഇതിനായി ശബരിമലയിലും പമ്പയിലും ലബോറട്ടറി തുറക്കും. പമ്പയിലും സന്നിധാനത്തും ഭക്ഷ്യസുരക്ഷ കമീഷണറേറ്റിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഇത്തവണ കൂടുതലായി ഉണ്ടാകും. ശബരിമല, പമ്പ, നിലക്കൽ, എരുമേലി അടക്കം തീർഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഹോട്ടലുകളുൾപ്പെടെ ഭക്ഷ്യവിതരണവും വിൽപനയും നടക്കുന്ന എല്ലായിടത്തും ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ നിരന്തര പരിശോധനയും ഉണ്ടാകും. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി പൂർത്തിയാക്കിയതായി ഭക്ഷ്യസുരക്ഷ കമീഷണറേറ്റ് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം ജോയൻറ് കമീഷണർ അനിൽ കുമാറി​െൻറയും ടെക്നിക്കൽ അസിസ്റ്റൻറ് ജി. ഗോപകുമാറി​െൻറയും നേതൃത്വത്തിൽ 20 ഉദ്യോഗസ്ഥർ പമ്പയിലും സന്നിധാനത്തും നിലക്കലുമായി പ്രവർത്തിക്കും. കർശന പരിശോധനക്കാണ് നിർദേശം. ഇൗമാസം 10മുതൽ ഭക്ഷ്യസുരക്ഷ വിഭാഗത്തി​െൻറ പ്രവർത്തനം പമ്പയിൽ ഉണ്ടാകും. അതിനിടെ, ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിച്ച ടൺകണക്കിന് ശർക്കരയും മറ്റും ഭക്ഷ്യസുരക്ഷ വിഭാഗത്തി​െൻറ പരിശോധനക്കായി പമ്പയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാകും സാധനങ്ങൾ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോവുക.അപ്പം-അരവണ നിർമാണത്തിനുള്ള സാധനങ്ങളാണ് ഇതിലേറെയും. താൽക്കാലിക ഹോട്ടലുകൾ, ടീ സ്റ്റാളുകൾ, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ നവംബർ പത്തനികം ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ ലൈസൻസ് എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഹോട്ടലുകളിലും മറ്റു കടകളിലും വിലനിലവാരപട്ടിക പ്രസിദ്ധീകരിക്കണമെന്ന നിർദേശവും കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. വിലനിയന്ത്രണം നടപ്പാക്കാനുള്ള നടപടിയും ആരംഭിച്ചു. സി.എ.എം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.