ഏറ്റുമാനൂര്‍: കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിയെ ഏറ്റുമാനൂരിലത്തെിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നാലു മോഷണക്കേസുകളാണ് ആട് ആന്‍റണിക്കെതിരെ ഏറ്റുമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 2008ല്‍ ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ വീനസ് എന്ന സ്റ്റുഡിയോയില്‍ മോഷണം നടത്തിയ കേസില്‍ ആട് ആന്‍റണിയെ ഏറ്റുമാനൂര്‍ സി.ഐ റിജോ പി. ജോസഫിന്‍െറയും എസ്.ഐ അനൂപ് ജോസിന്‍െറയും നേതൃത്വത്തിലുള്ള സംഘം സ്റ്റുഡിയോയില്‍ കൊണ്ടുപോയി തെളിവെടുത്തു. സ്റ്റുഡിയോക്ക് സമീപമുണ്ടായിരുന്ന കെട്ടിടം പൊളിച്ചിട്ടിരിക്കുകയാണ്. ഈ കെട്ടിടത്തിന്‍െറ പുറകില്‍കൂടി ചെന്ന് മേല്‍ക്കൂരയില്‍ കയറി മേല്‍ക്കൂര പൊളിച്ച് അകത്തുകടക്കുകയായിരുന്നുവെന്നും ആട് ആന്‍റണി പൊലീസിനോട് പറഞ്ഞു. മുറിയില്‍വെച്ചിരുന്ന രണ്ട് കമ്പ്യൂട്ടറുകളിലെ മദര്‍ ഡിസ്ക്കും ഹാര്‍ഡ് ഡിസ്ക്കും അഴിച്ചെടുത്തു. പുലര്‍ച്ചെ അഞ്ചരക്കായിരുന്നു മോഷണം. മോഷണ വസ്തുക്കള്‍ പ്ളാസ്റ്റിക് ചാക്കിലാക്കി തൊട്ടടുത്ത ബസ് സ്റ്റോപ്പിലത്തെി കോട്ടയത്തേക്ക് ബസ് കയറി. അവിടെനിന്ന് താമസിക്കുന്ന വടവാതൂരിലെ വീട്ടില്‍ എത്തിയെന്നും മൊഴിനല്‍കി. സ്റ്റുഡിയോയില്‍നിന്ന് ആട് ആന്‍റണിയെ പൊലീസ് തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന കെട്ടിടത്തില്‍ കൊണ്ടുവന്നു. പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത മോഷണവസ്തുക്കള്‍ ആന്‍റണി തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ആന്‍റണിയെ പ്രക്കാനത്തെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുക്കും. ബുധനാഴ്ച ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ഏറ്റുമാനൂരിലെ മറ്റ് മൂന്നുകേസുകളിലും തെളിവെടുക്കും. എ.എസ്.ഐമാരായ അജിത്, മോഹനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നാരായണന്‍ നായര്‍ എന്നിവരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.