ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവ് കാറ്റില്‍ പറക്കുന്നു

കൊല്ലം : ഹോട്ടലുകളും കാന്‍റീനുകളുമടക്കമുള്ള സ്ഥാപനങ്ങളുടെ അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നുള്ള ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവ് കാറ്റില്‍ പറക്കുന്നു. ഭൂരിഭാഗം കടകളുടെ അടുക്കള വൃത്തിയില്ലാത്തവയാണെന്ന് പരിശോധനയില്‍ കണ്ടത്തെുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് കാണാവുന്ന നിലയില്‍ കമീഷണറുടെ ടോള്‍ഫ്രീ നമ്പറും ഉദ്യോഗസ്ഥന്‍െറ ഫോണ്‍ നമ്പറും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും ആരും തയാറാവുന്നില്ല. കക്കൂസുകള്‍, കുളിമുറികള്‍ എന്നിവ അടുക്കള ഭാഗത്ത് നിശ്ചിത അകലം പാലിക്കണമെന്നാണ് വ്യവസ്ഥ. ഫ്ളക്സ് ബോര്‍ഡുകളാണ് മിക്ക കക്കൂസുകളുടേയും വാതില്‍. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളം കാലാകാലങ്ങളില്‍ രാസ, മൈക്രോബയോളജിക്കല്‍ പരിശോധന നടത്തണം. അംഗീകൃത ലാബുകളില്‍ പരിശോധന നടത്തിയ ശേഷം റെക്കോഡുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുകയും വേണം. എന്നാല്‍ പല കടകളിലും പുറത്തുനിന്ന് വാങ്ങുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. കൃത്യമായി മാസപ്പടി കിട്ടുന്നതിനാല്‍ ചില ഉദ്യോഗസ്ഥര്‍ ഇവ പരിശോധിക്കാന്‍ പോലും തയാറല്ല. ഹോട്ടലുകളെ പോലെയാണ് തൊഴിലാളികളുടെ കാര്യവും. മിക്ക ഹോട്ടലുകളിലും അന്യ സംസ്ഥാന തൊഴിലാളികളാണ് ജീവനക്കാര്‍. തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധികളോ മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഗവ. ഡോക്ടറുടെ പരിശോധന റിപ്പോര്‍ട്ട് ഹോട്ടലുകളില്‍ സൂക്ഷിക്കുകയും വേണം. അവരെ ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്നുമുണ്ട്. എന്നാല്‍ ആരും ഇവ പ്രാവര്‍ത്തികമാക്കുന്നില്ല. തൊഴിലാളികളുടെ പേരു പോലും അറിയാത്തവരും ഉണ്ടെന്ന് ചില ഉടമകള്‍ തുറന്നു സമ്മതിക്കുന്നു. ഉത്തരവിലെ പ്രസക്തഭാഗങ്ങള്‍ ഹോട്ടലുകളുടെ അടുക്കളകള്‍ അടര്‍ന്നു വീഴാത്ത രീതിയില്‍ സിമന്‍റ് കൊണ്ട് തേക്കണം ചിലന്തിവലയടക്കമുള്ള അഴുക്കുകള്‍ ഒന്നുമില്ലാതെ പെയിന്‍റടിച്ച് സൂക്ഷിക്കണം അടുക്കള ഭാഗത്തെ ഓടകളിലോ തറകളിലോ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം കൊതുകോ ഈച്ചയോ വരാതെ നോക്കണം കക്കൂസുകള്‍ക്ക് സ്പ്രിങ് ഡോറുകള്‍ ഘടിപ്പിക്കണം ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.