കിഡ്സ്​ സേഫ് പദ്ധതി സംസ്ഥാന വ്യാപകമാക്കും -ലോക്നാഥ് ബെഹ്റ

ആലപ്പുഴ: ജില്ലയിൽ നടപ്പാക്കിയ സ്കൂൾ വിദ്യാർഥികൾക്കായുള്ള സമ്പൂർണ സുരക്ഷ നിരീക്ഷണ പദ്ധതിയായ കിഡ്സ് സേഫ് പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പുന്നപ്ര അംബേദ്കർ മെമ്മോറിയൽ മോഡൽ െറസിഡൻഷ്യൽ സ്കൂളിൽ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളിലേക്ക് പോകുന്ന കുട്ടികളെ നിരീക്ഷിക്കാനാണ് ജില്ല പൊലീസി​െൻറയും ജില്ല പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ പദ്ധതി ആരംഭിച്ചത്. സ്കൂളിൽ പോകാതെ കറങ്ങിനടന്ന് മദ്യവും മയക്കുമരുന്നുംപോലുള്ള ലഹരിവസ്തുക്കൾക്ക് അടിപ്പെടുകയും ചതിക്കുഴികളിൽ വീഴുകയും ചെയ്യുന്ന വിദ്യാർഥികളെ നിയന്ത്രിക്കാനാണ് പദ്ധതിയെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.