സ്വർണ വ്യാപാരശാലയിൽ മോഷണം

ആലപ്പുഴ: മുല്ലക്കൽ തെരുവിലെ സ്വർണവ്യാപാരശാലയിൽ ഞായറാഴ്ച പുലർച്ച മോഷണം. സംഗീത ജ്വല്ലറിയിലാണ് മോഷണം നടന്നത്. 550നും 600നുമിടയിൽ ഗ്രാം സ്വർണം നഷ്ടപ്പെട്ടു. വിരലടയാളവിദഗ്ധരും പൊലീസ് നായും എത്തി പരിശോധന നടത്തി. സമീപത്തെ മറ്റുകടകളിലും മോഷണശ്രമം നടന്നു. ഇവിടെനിന്ന് ലഭിച്ച രക്തക്കറ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡിവൈ.എസ്.പി പി.വി. ബേബി സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി. സി.സി ടി.വി കാമറയിൽ പതിഞ്ഞ ചിത്രം പരിശോധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.