യെദിയൂരപ്പക്ക് താൽക്കാലിക ആശ്വാസം എ.സി.ബി അന്വേഷണം ഹൈകോടതി തടഞ്ഞു

ബംഗളൂരു: മുഖ്യമന്ത്രിയായിരിക്കെ ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അഴിമതിവിരുദ്ധ ബ്യൂറോ (എ.സി.ബി) രജിസ്റ്റർ ചെയ്ത കേസുകളിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പക്ക് താൽക്കാലിക ആശ്വാസം. കേസുകളിലെ അന്വേഷണം കർണാടക ഹൈകോടതി വെള്ളിയാഴ്ച താൽക്കാലികമായി സ്റ്റേ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം യെദിയൂരപ്പ കുറ്റം ചെയ്തതിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരവിന്ദ് കുമാർ എഫ്.ഐ.ആറിന് സ്റ്റേ ഏർപ്പെടുത്തിയത്. ഡോ. ശിവറാം കാരന്ത് ലേഔട്ട് വികസനത്തിന് സർക്കാർ ഏറ്റെടുത്തിരുന്ന 3546 ഏക്കർ ഭൂമിയിൽനിന്ന് 257 ഏക്കറി​െൻറ വിജ്ഞാപനം റദ്ദാക്കി സ്വകാര്യ വ്യക്തികൾക്കു കൈമാറിയതുമായി ബന്ധപ്പെട്ട് എ.സി.ബി രണ്ട് എഫ്.ഐ.ആറുകളാണ് യെദിയൂരപ്പക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുഭാഗത്തി​െൻറയും വാദംകേട്ട കോടതിക്ക് പരാതിയിലും എ.സി.ബി നടത്തിയ പ്രാഥമിക അന്വേഷണത്തിലും യെദിയൂരപ്പക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ല. പരാതി ലഭിച്ചിട്ടും യെദിയൂരപ്പക്കെതിരെ കേസെടുക്കാൻ വൈകിപ്പിച്ച എ.സി.ബിയുടെ നടപടി സംശയം ജനിപ്പിക്കുന്നതായും കോടതി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.