സ്വകാര്യ ബസ്​ ഡിജിറ്റലൈസേഷൻ പുരോഗിക്കുന്നു

കൊച്ചി: ജില്ലയിലെ സ്വകാര്യ ബസുകളെ കുറിച്ച സമ്പൂർണ വിവരങ്ങൾ മോേട്ടാർ വാഹന വിഭാഗത്തിന് ഒരേയൊരു ക്ലിക്കിലൂടെ ലഭ്യമാകും. ഇതിനായി ജില്ലയിലെ 970ഒാളം വരുന്ന സ്വകാര്യ ബസുകളുടെ ഡിജിറ്റലൈസേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി ബസുകളിൽ ജി.പി.എസ് ഘടിപ്പിക്കും. ഇതോടെ നിലവിൽ ബസുകൾ എവിടെയാണെന്നും ഏതൊക്കെ ബസുകൾ എവിടെയെല്ലാമെത്തിയെന്നും എപ്പോൾ സ്റ്റാൻഡിലെത്തിച്ചേരുമെന്നുമുള്ള വിവരങ്ങളും ഉടമയെ സംബന്ധിക്കുന്ന വിവരങ്ങളും മോേട്ടാർ വാഹന വകുപ്പി​െൻറ വെബ്സൈറ്റിലൂടെ ലഭിക്കും. ഇൗ മാസത്തോടെ സംവിധാനം നിലവിൽ വരും. ഇതിനായി പ്രത്യേക ആപും നിർമിക്കുന്നുണ്ട്. സ​െൻറർ ഫോർ െഡവലപ്മ​െൻറ് ഒാഫ് അഡ്വാൻസ് കമ്പ്യൂട്ടിങ്(സിഡാക്) ആണ് ഇതിനായുള്ള സോഫ്റ്റ്വെയറുകൾ തയാറാക്കുന്നത്. ഇതിനായി വിവരശേഖരണം ആരംഭിച്ചു കഴിഞ്ഞു.എറണാകുളം ആർ.ടി. ഒാഫിസിൽ നിന്ന് പെർമിറ്റ് അനുവദിച്ചിട്ടുള്ള സ്വകാര്യ ബസുകളുടെ ഉടമകളോട് പെർമിറ്റി​െൻറയും സമയ പട്ടികയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആറിനു മുന്നേ ആർ.ടി ഒാഫിസിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമയക്രമം പാലിച്ചുകൊണ്ടുള്ള യാത്ര ഉറപ്പാക്കുകയാണ് ഡിജിറ്റൈലസേഷൻകൊണ്ട് മോേട്ടാർ വാഹന വകുപ്പ് ലക്ഷ്യം വെക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.