കയറ്റുമതി ഉദ്ഘാടനം

കളമശ്ശേരി: ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി.സി.സി) കമ്പനിയുടെ ഉൽപന്നം കോസ്റ്റിക് സോഡ ഫ്ലെക്സ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന സംരംഭത്തിന് തുടക്കംകുറിച്ചു. വിദേശത്തേക്ക് ആദ്യമായി കയറ്റുമതി ചെയ്ത സംരംഭത്തി​െൻറ ഉദ്ഘാടനം കമ്പനി മാനേജിങ് ഡയറക്ടർ കെ. ഹരികുമാർ നിർവഹിച്ചു. സർക്കാർ അനുകൂല നിലപാടുകളുടെ മികവിൽ ലാഭത്തിലേക്ക് നീങ്ങുന്ന ടി.സി.സിയുടെ ഭാവി പുരോഗതിയിലേക്കുള്ള നാഴികക്കല്ലാണ് പുതിയ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. പെഗാസസ് എക്സിബിഷൻ കാക്കനാട്: പടമുഗൾ ജമാഅത്ത് സ്കൂൾ മാനേജ്മ​െൻറ് സംഘടിപ്പിച്ച പെഗാസസ്- 2017 മെഗാ എക്സിബിഷൻ അസി. കലക്ടർ ഈശ പ്രിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ, പൊലീസ്, ഫയർ ഫോഴ്സ്, ഫിഷറീസ്, ഫോറസ്റ്റ്, ആരോഗ്യ വകുപ്പ്, എൻജിനീയറിങ് കോളജുകൾ, മെഡിക്കൽ കോളജുകൾ, ആയുർവേദ കോളജ്, സ്നേഹ ഭവൻ, ബുക്സ്റ്റാളുകൾ, ഫുഡ് കോർട്ട് തുടങ്ങിയ വിവിധ ഇനം സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. കൂടാതെ നാടൻപാട്ട്, മാപ്പിളപ്പാട്ട് മത്സരങ്ങളും നടന്നു. രണ്ടാം ദിവസമായ വ്യാഴാഴ്ച അമ്മമാർക്ക് പാചകമത്സരങ്ങളും ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ സെക്രട്ടറി ടി.എം. അബ്ദുൽ കരീം, പ്രിൻസിപ്പൽ എം.എം. കബീർ, ട്രഷറർ എം.എ. അബ്ദുൽ കരീം, കോഒാഡിനേറ്റർ സന്ധ്യ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.