ജനദ്രോഹത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സരിക്കുന്നു തൃപ്പൂണിത്തുറ: ജനദ്രോഹ നയങ്ങൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള മത്സരമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്. കേരളത്തിൽ സി.പി.എം, ബി.ജെ.പി നേതൃത്വങ്ങൾ പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.ആർ. അഭിലാഷ്, കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, ജി. സുധാംബിക, കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് പ്രസിഡൻറ് ബെയ്സിൽ മൈലന്തറ, യു.ഡി.ഫ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം ചെയർമാൻ ബാബു ആൻറണി, കെ.ആർ. പ്രേം കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.