കൊച്ചി: കേരളപ്പിറവി ദിനത്തിൽ വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കേരളത്തിെൻറ ജീവഭൂപടമൊരുക്കുന്നു. സ്കൂളിലെ 1500 വിദ്യാർഥികൾ അണിനിരന്നാണ് 150 അടിയോളം നീളമുള്ള ജീവഭൂപടം ഒരുക്കുന്നത്. 14 ജില്ലകളെ പ്രതിനിധാനംചെയ്ത് വിവിധ വർണങ്ങളിൽ കുട്ടികൾ അണിനിരക്കും. പുത്തൻകുരിശ് എസ്.െഎ വിജയപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.61ാം കേരളപ്പിറവി അനുസ്മരിച്ച് 61 കുട്ടികൾ ചേർന്ന് അവതരിപ്പിക്കുന്ന തിരുവാതിര, വിവിധ കലാരൂപങ്ങളുടെ നിശ്ചലദൃശ്യങ്ങൾ എന്നിവയും അരങ്ങേറും. സമ്മേളനത്തിനുമുന്നോടിയായി വിളംബരജാഥയും സംഘടിപ്പിക്കും. പി.ടി.എ പ്രസിഡൻറ് എം.എ. രവി, വൈസ് പ്രസിഡൻറ് പ്രീത ബാബുരാജ്, സ്റ്റാഫ് സെക്രട്ടറി കെ.വൈ. ജോഷി, പ്രോഗ്രാം കോഒാഡിനേറ്റർമാരായ ബിനു കെ.വർഗീസ്, സിമി ഡാനിയൽ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.