മഴയില്‍ വീട് തകര്‍ന്നു

മൂവാറ്റുപുഴ: കനത്ത മഴയില്‍ വീട് തകര്‍ന്നു. ആയവന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കടുംപിടി അപ്പക്കല്‍ കുഞ്ഞുമുഹമ്മദി​െൻറ കോണ്‍ക്രീറ്റ് വീടി​െൻറ ഒരുഭാഗമാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ പെയ്ത ശക്തമായ മഴയില്‍ തകര്‍ന്നത്. സംരക്ഷണഭിത്തി തകര്‍ന്നതാണ് വീട് ഇടിയാന്‍ കാരണം. കാളിയാര്‍ പുഴയുടെ തീരെത്ത വീടി​െൻറ ഭാഗമാണ് ഇടിഞ്ഞത്. ഒരുമുറി പൂര്‍ണമായും തകർന്നു. വീടിന് വിള്ളലുമുണ്ടായി. അഞ്ചല്‍പെട്ടി തൃപ്പൂരത്ത് ക്ഷേത്രത്തിനുസമീപം മരം റോഡിൽ വീണ് കാളിയാര്‍ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. കല്ലൂര്‍ക്കാട്ടുനിന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.