കൂത്താട്ടുകുളം: മണ്ണത്തൂർ ആത്താനിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സംരക്ഷണഭിത്തി കനത്ത മഴയിൽ ഇടിഞ്ഞുവീണു. വൈകുന്നേരം മൂന്നോടെയാണ് അപകടം. ഓഫിസ് മുറി സ്ഥിതിചെയ്യുന്ന ഇരുനില കെട്ടിടത്തിനോട് ചേർന്ന മതിലാണ് ഇടിഞ്ഞത്. ക്ലാസ് മുറികളുടെ പിറകുവശമായതിനാൽ ഇവിടേക്ക് കുട്ടികൾ സാധാരണ പോകാറില്ല. മലമുകളിൽനിന്നുള്ള വെള്ളം ഒഴുകിപ്പോകുന്ന നാട്ടുവഴിയോട് ചേർന്നാണ് മതിൽ. ഇവിടെ കരിയിലയും മാലിന്യങ്ങളും കെട്ടിനിന്നതോടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ക്ലാസ് മുറികളിൽ വെള്ളം കയറി. കുട്ടികളെ അധ്യാപകർ മറ്റ് ക്ലാസുകളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.