മൂവാറ്റുപുഴ: നഗരത്തിൽ വീണ്ടും കുടിവെള്ള പൈപ്പുകൾ പൊട്ടിയതോടെ റോഡുകൾ തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിെൻറ വിവിധ ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം കുതിച്ചൊഴുകി റോഡ് കുഴിയായത്. അരമനപ്പടി ജങ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായി. പൈപ്പ് നന്നാക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്കും റോഡ് നന്നാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിനും നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയായില്ല. ഇതിനിടെ, ആശ്രമം കിഴക്കേക്കര റോഡിൽ ആശ്രമം കുന്നിന് സമീപവും പൈപ്പ് പൊട്ടി റോഡ് തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.