സിസ്​റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വ പ്രഖ്യാപനം നാലിന് ഇന്ദോറില്‍

കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനം മധ്യപ്രദേശിലെ ഇേന്ദാറില്‍ ഇൗമാസം നാലിന് നടക്കും. ഇതോടനുബന്ധിച്ച കേരളസഭാതല ആഘോഷ പരിപാടികള്‍ 11ന് എറണാകുളം സ​െൻറ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിൽ നടക്കുമെന്ന് എറണാകുളം -അങ്കമാലി അതിരൂപത സഹായ മെത്രാൻ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയില്‍ 19ന് കൃതജ്ഞതാബലിയും പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്. ഇന്ദോര്‍ സ​െൻറ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിന് സമീപത്തെ സ​െൻറ് പോള്‍ ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദിയിലാണ് രക്തസാക്ഷിപദവി പ്രഖ്യാപന ചടങ്ങ്. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തി​െൻറ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലി മധ്യേയാണ് പ്രഖ്യാപനം. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൽപന, കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. പുല്ലുവഴി സ​െൻറ് തോമസ് പള്ളിയില്‍ ഇൗമാസം19ന് ഉച്ച കഴിഞ്ഞ് വിവിധ തിരുക്കർമങ്ങൾ നടക്കും. മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ വചനസന്ദേശം നല്‍കും. പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. എറണാകുളം--അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ് സിസ്റ്റര്‍ റാണി മരിയ. 1954 ജനുവരി 29ന് വട്ടാലില്‍ പരേതരായ പൈലി--ഏലീശ്വ ദമ്പതികളുടെ മകളായാണ് ജനനം. ഇന്ദോര്‍ രൂപതയിലെ ഉദയ്‌നഗറില്‍ 1995 ഫെബ്രുവരി 25ന് സമന്ദര്‍സിങ് എന്ന വാടകക്കൊലയാളി അവരെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിങ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോട് മാപ്പ് ചോദിച്ചിരുന്നു. വാർത്തസമ്മേളനത്തിൽ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍, ഫാ. ആൻറണി നരികുളം, പ്രോ-വികാരി ജനറാള്‍ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, സീറോ മലബാര്‍ സഭ മുഖ്യ വക്താവ് ഫാ.ഡോ. പോള്‍ കരേടന്‍, സിസ്റ്റര്‍ ഫില്‍ബി, എഫ്‌.സി.സി അസിസ്റ്റൻറ് സുപ്പീരിയര്‍ ജനറാള്‍, ഫാ. ജോസ് പാറപ്പുറം, പുല്ലുവഴി സ​െൻറ് തോമസ് പള്ളി വികാരി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.