സർവിസ്​ ഓർമകളിൽ കേരളത്തിലെ ആദ്യ പട്ടികജാതി വില്ലേജ് ഓഫിസർ

അമ്പലപ്പുഴ: വീണ്ടുമൊരു കേരളപ്പിറവി ആഘോഷിക്കുേമ്പാൾ സംസ്ഥാനെത്ത ആദ്യ പട്ടികജാതി വില്ലേജ് ഓഫിസർ കൊച്ചുചെറുക്കൻ സർവിസ് ഓർമകളുമായി വിശ്രമജീവിതത്തിൽ. 90ാം വയസ്സിലും അന്നത്തെ ഓർമകൾ അയവിറക്കുമ്പോൾ കൊച്ചുചെറുക്കൻ എന്ന പാരമ്പര്യ കോൺഗ്രസുകാര​െൻറ മുഖത്ത് ചെറുപ്പത്തി​െൻറ ആവേശം. തകഴി ശിവശങ്കരപ്പിള്ളയുടെ വീടി​െൻറ അടുത്ത് തകഴി ഗ്രാമപഞ്ചായത്തിലെ കുന്നുമ്മ ഗ്രാമത്തിൽ ഒട്ടേറെ ഭൂസ്വത്തുക്കളുടെ ഉടമയായ അനന്ത​െൻറയും ഇട്ടിക്കുറുമ്പയുെടയും മകനായി 1928ലാണ് കൊച്ചുചെറുക്കൻ ജനിച്ചത്. കുന്നുമ്മ എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തകഴി ഗവ. സ്കൂളിൽ യു.പി വിദ്യാഭ്യാസവും കാക്കാഴം സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും നടത്തി. അച്ഛന് കരംതിരിവുള്ള വസ്തുക്കൾ ഒട്ടേറെയുള്ളതിനാൽ ഇവ സംരക്ഷിക്കാൻ അന്നത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കൊച്ചുചെറുക്കനെ ചെയിൻ സർേവ പഠിപ്പിച്ചു. തിരുവനന്തപുരത്ത് താമസിപ്പിച്ച് മാസം 15 രൂപ ഫീസിൽ മൂന്ന് മാസമായിരുന്നു പഠനം. അന്നത്തെ ദിവാൻ ഭരണകാലത്ത് വില്ലേജ് അസിസ്റ്റൻറായി ജോലി കിട്ടാൻ അപേക്ഷയും നൽകി. എന്നാൽ, 18 വയസ്സ് പൂർത്തിയാകാൻ അഞ്ച് മാസം ഉണ്ടെന്ന കാരണത്താൽ അപേക്ഷ തള്ളി. അന്നത്തെ സർവിസ് കമീഷൻ ചെയർമാനായി ദിവാൻ നിയമിച്ച ത​െൻറ സ്വന്തം താലൂക്കിൽപെട്ട കൈനകരി തേവർകാട് ടി. ചാണ്ടിയെ ചെന്നുകണ്ടു. ഇൻറർവ്യൂ കാർഡും കൈമാറി. എന്നാൽ, തള്ളിയ അപേക്ഷ എങ്ങനെ സ്വീകരിക്കുമെന്ന് ചോദ്യമുണ്ടായി. പട്ടികജാതിക്കാർക്കിടയിൽ ഇത്ര വിദ്യാഭ്യാസവും ഈ ജോലിക്കുള്ള പ്രത്യേക യോഗ്യതയുമുള്ള വേറൊരാൾ ഇല്ലാത്തതിനാൽ കൊച്ചുചെറുക്കനെ തള്ളാനും ചാണ്ടിക്കായില്ല. തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിക്കുമ്പോൾ വീണ്ടും അപേക്ഷ നൽകാനാണ് നിർദേശമുണ്ടായത്. എന്നാൽ, വീട്ടിലെത്തിയ കൊച്ചുചെറുക്കൻ ഇൻറർമീഡിയറ്റ് പഠിക്കാൻ ചങ്ങനാശ്ശേരി എസ്.ബി കോളജിൽ ചേരുകയായിരുന്നു. ആദ്യ ദിവസം ക്ലാസിലെ െബഞ്ചിൽ അരികിൽ വന്നിരുന്ന സഹപാഠിയെ പരിചയപ്പെട്ടു. പേര് അബ്ദുൽ ഖാദറാണെന്നും സ്ഥലം ചിറയിൻകീഴാണെന്നും പറഞ്ഞു. സുന്ദരനായ സഹപാഠിയെ കൂട്ടുകാരനായി കിട്ടിയതിൽ കൊച്ചുചെറുക്കൻ ഏറെ സന്തോഷിച്ചു. ഈ അബ്ദുൽ ഖാദറാണ് പിന്നീട് ലോകമറിഞ്ഞ േപ്രംനസീറായി മാറിയത്. ചരിത്രം ആയിരുന്നു തെരഞ്ഞെടുത്ത വിഷയം. രണ്ടുവർഷത്തെ ഇൻറർമീഡിയറ്റ് പഠനത്തിൽ അബ്ദുൽഖാദർ വിജയിക്കുകയും കൊച്ചുചെറുക്കൻ തോൽക്കുകയും ചെയ്തെങ്കിലും കൃഷി വകുപ്പിൽ ക്ലർക്കായി ജോലി കിട്ടി. ഇതിനുശേഷം നേരിട്ട് വില്ലേജ് ഓഫിസർ തസ്തികയിലേക്ക് വിജ്ഞാപനം വന്നു. 500 രൂപ സെക്യൂരിറ്റി അടച്ച് അപേക്ഷ നൽകി. അങ്ങനെ 24ാം വയസ്സിൽ വില്ലേജ് ഓഫിസറായി. കേരളത്തിലെ ആദ്യ ഹരിജൻ വില്ലേജ് ഓഫിസറെന്ന് രേഖപ്പെടുത്തുകയും ചെയ്തു. കൊല്ലം ചാത്തന്നൂരിലായിരുന്നു ആദ്യ നിയമനം. പിന്നീട് മൺറോതുരുത്ത്, ചമ്പക്കുളം എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നീട്, എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് മാറി. കുട്ടനാട് റവന്യൂ ഇൻസ്പെക്ടർ, ആലപ്പുഴ, -ചേർത്തല ലാൻഡ് ൈട്രബ്യൂണൽ എന്നിവിടങ്ങളിൽ 31 വർഷം ജോലി ചെയ്ത ശേഷം 1983ൽ ഹെഡ്ക്ലർക്കായി വിരമിച്ചു. വീട്ടിൽ വെറുതെയിരിക്കാതെ പൊതുപ്രവർത്തനത്തിനിറങ്ങി. ഭാരതീയ അധഃകൃത കോൺഗ്രസ് സെക്രട്ടറി, ദലിത് കോൺഗ്രസ് താലൂക്ക് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. പിന്നീട് കുന്നുമ്മ വാർഡിൽനിന്ന് തകഴി പഞ്ചായത്തിലേക്ക് മത്സരിച്ച് 1985 മുതൽ 1992 വരെ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായി. കാർത്യായനിയാണ് ഭാര്യ. മകൾ പി.കെ. ആനന്ദകുമാരി നെടുമുടി സ്പെഷൽ വില്ലേജ് ഓഫിസറാണ്. മരുമകൻ സദാനന്ദൻ പോസ്റ്റൽ വകുപ്പിലും. നവാസ് അഹമ്മദ് --ഫോട്ടോ നവാസ് അഹമ്മദ്, അമ്പലപ്പുഴ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.