ഇയർ ഒൗട്ട്​: കെ.ടി.യു വിദ്യാർഥികൾ മാർച്ച്​ നടത്തി

മൂവാറ്റുപുഴ: ഇയർ ഔട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ടെക്‌നിക്കൽ യൂനിവേഴ്‌സിറ്റിക്ക് കീഴിലെ എൻജിനീയറിങ് കോളജുകളിൽ നടക്കുന്ന വിദ്യാർഥിസമരം ശക്തമാകുന്നു. മൂവാറ്റുപുഴ മേഖലയിലെ വിദ്യാർഥികളുടെ പ്രതിഷേധ മാർച്ചും ധർണയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഇയർ ഔട്ട് സംവിധാനം ഒഴിവാക്കുക, ഇേൻറണൽ മാർക്കിന് യൂനിവേഴ്സിറ്റി മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുക, സിലബസ് പുനഃക്രമീകരിക്കുക, കോഴ്സ് നിർത്തുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ പണം വാങ്ങാതെ തിരികെ നൽകുക, കോളജുകളിലും സർവകലാശാല ആസ്ഥാനത്തും പരാതി പരിഹാരസെൽ രൂപവത്കരിക്കുക, പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം. സംസ്ഥാന കോഒാഡിനേറ്റർ റിസ്വാൻ കോയ, അഡ്വ.കെ.എം. സലിം, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മുഹമ്മദ് റഫീക്ക്, സമീർ കോണിക്കൽ, ഷാൻ മുഹമ്മദ്, ജെറിൻ ജേക്കബ്, അമൽ ബാബു തുടങ്ങിയവർ സംസാരിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പ്രകടനത്തിന് സ്റ്റീവ് എം.എ, അഭിഷേക് സദൻ, അരുൺ യു.കെ, ബിബിൻ മറ്റാരേക്കാട്ട്, അലീന സജി, സച്ചി.പി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.