ചാരുംമൂട്: കാർ നിയന്ത്രണംവിട്ട് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്കേറ്റു. വൈദ്യുതി നിലച്ചതിനാൽ വൻ ദുരന്തമൊഴിവായി. ആദിക്കാട്ടുകുളങ്ങര മൈലാടും മുകൾ നെടിയവിളയിൽ ഹംസ, ഭാര്യ നിസ, ബന്ധു ഷംല എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെ മൈലാടുംമുകളിൽ വെച്ചായിരുന്നു സംഭവം. മക്കളോടൊപ്പം അടൂരിലേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച കാർ മൈലാടുംമുകൾ ഇറക്കത്തിൽവെച്ച് നിയന്ത്രണംവിട്ട് റോഡരികിലെ ട്രാൻസ്ഫോർമറിൽ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവരെ രക്ഷെപ്പടുത്തിയത്. കാറിെൻറ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.