വിദേശജോലി വാഗ്​ദാനം ചെയ്​ത്​ തട്ടി​പ്പ്​; മുഖ്യപ്രതി പിടിയിൽ

മൂവാറ്റുപുഴ: വിദേശജോലി വാഗ്ദാനം ചെയ്ത് അരക്കോടിയിലേറെ രൂപ തട്ടിയടുത്ത കേസില്‍ മുഖ്യപ്രതി പിടിയിൽ. പത്തനംതിട്ട ചെങ്ങറ വെട്ടിമൂട്ടില്‍ സുനില്‍ കുമാറിനെയാണ് (51) വാഴക്കുളം എസ്.ഐ ബേസിൽ തോമസും സംഘവും അറസ്റ്റ് ചെയ്തത്. സൗദിയില്‍ സ്ഥിരജോലി വാഗ്ദാനം ചെയ്ത് ഏനാനല്ലൂര്‍ സ്വദേശി സുജേഷ് കുമാറില്‍നിന്ന് രണ്ടര വര്‍ഷം മുമ്പ് അഞ്ചുലക്ഷം രൂപ വാങ്ങിയെന്ന പരാതിലാണ് പ്രതി പിടിയിലായത്. ഭാര്യ സൗദി ഗവ. സർവിസിലാെണന്നും ആ സ്വാധീനം ഉപയോഗിച്ച് ജോലി നല്‍കാമെന്നും വിശ്വസിപ്പിച്ചു. ഇതുപോലെ വെള്ളൂര്‍, പാലക്കാട്, പത്തനംതിട്ട, തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ സമാന തട്ടിപ്പുകൾ ഇയാൾ നടത്തിയതിനെത്തുടർന്ന് പൊലീസ് പിടികൂടിയിരുന്നു. പെരിന്തല്‍മണ്ണ, എറണാകുളം, മൂവാറ്റുപുഴ, ആയവന, മുല്ലപ്പുഴച്ചാല്‍ സ്വദേശികളായ പത്തിലധികം പേരിൽനിന്ന് 50ലക്ഷം രൂപയും വാങ്ങിയതായി െപാലീസ് പറഞ്ഞു. തുടർന്ന്, മുങ്ങിയ ഇയാൾ കാണക്കാരി, കുറിച്ചിത്താനം പ്രദേശങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. വാഴക്കുളം എ.എസ്.ഐ കെ.കെ. രാജേഷ്, സീനിയര്‍ സി.പി.ഒ ദിലീപ്കുമാര്‍ തുടങ്ങിയവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.