കൊച്ചി: കളമശ്ശേരി സെൻറ് പോൾസ് കോളജിൽ നടക്കുന്ന എം.ജി സർവകലാശാല ഉത്തരമേഖല ഇൻറർ കൊളീജിയറ്റ് ക്രിക്കറ്റ് ടൂർണമെൻറിൽ ശ്രീശങ്കര കോളജ് ഓഫ് എൻജിനീയറിങ്, എറണാകുളം സെൻറ് ആൽബർട്സ്, പുക്കാട്ടുപടി കെ.എം.ഇ.എ എൻജിനീയറിങ് കോളജുകൾക്ക് ജയം. ആലുവ ചൂണ്ടി ഭാരത് മാത ലീഗൽ സ്റ്റഡീസിനെ ഒമ്പത് വിക്കറ്റിനാണ് ശ്രീശങ്കര പരാജയപ്പെടുത്തിയത്. കെ.എം.ഇ.എ ഇടക്കൊച്ചി അക്വിനാസ് കോളജിനെ നാല് റൺസിനും സെൻറ് ആൽബർട്സ് മനക്കപ്പടി എസ്.എൻ ജിസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളജിനെ 76 റൺസിനും പരാജയപ്പെടുത്തി. മൂന്നു ടീമും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.