ആൽബം മത്സരം

കൊച്ചി: അർബുദ ബോധവത്കരണ യജ്ഞത്തി​െൻറ ഭാഗമായി ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റിയും കെ.സി.ബി.സി ഹെൽത്ത് കമീഷനും സംയുക്തമായി എട്ടിനും 21നും ഇടക്ക് പ്രായമുള്ള സ്കൂൾ വിദ്യാർഥികൾക്കായി അഖില കേരള സംഘടിപ്പിക്കുന്നു. 'കരുതൽ-സെർച്ച് ആൻഡ് ലേൺ' എന്ന പേരിലാണ് മത്സരം. അർബുദവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും വെട്ടി ഒട്ടിച്ചും വിവരങ്ങൾ ഉൾക്കൊള്ളിച്ചുമാണ് ആൽബം തയാറാക്കേണ്ടത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് തലങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരം. സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. താൽപര്യമുള്ളവർ നവംബർ 25നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 94465 38640, 97451 74257. വാർത്തസമ്മേളനത്തിൽ കെ.സി.ബി.സി ഹെൽത്ത് മിഷൻ സെക്രട്ടറി ഫാ. സൈമൺ പല്ലുപ്പേട്ട, സിസ്റ്റർ.എസ്.എച്ച്. ക്രിസ്റ്റി മറിയ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.