ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന്​

കൊച്ചി: ഉൾനാടൻ കായലുകളിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന തരത്തിൽ നിരുത്തരവാദത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി കെ.സി. രാജീവ്. ദേശീയ ജലപാതയുടെ പേരിൽ നിർദിഷ്ട പ്രദേശത്തുനിന്ന് ഊന്നിയും ചീനവലകളും മാറ്റിയിട്ടുണ്ട്. എന്നാൽ, അകാരണമായി കായൽപ്രദേശങ്ങളിലെ ഊന്നി, ചീനവലകൾ ചില ഉദ്യോഗസ്ഥരുെട നേതൃത്വത്തിൽ നീക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വഖഫ് സ്ഥാപനങ്ങൾ കണക്ക് സമർപ്പിക്കണം കൊച്ചി: കേരള വഖഫ് ബോർഡിന് വരവുചെലവ് കണക്ക് നൽകാത്തതും വിഹിത കുടിശ്ശിക വരുത്തിയതുമായ വഖഫ് സ്ഥാപനങ്ങൾ 30നുമുമ്പ് കണക്ക് സമർപ്പിക്കണം. അല്ലാത്തപക്ഷം ഒരറിയിപ്പില്ലാതെ ഉത്തരവാദികളായ വ്യക്തികളുടെ സ്വകാര്യ സ്ഥാവരജംഗമവസ്തുക്കളിൽനിന്ന് ജപ്തിനടപടി വഴി കുടിശ്ശിക തുക ഇൗടാക്കും. മജിസ്േട്രറ്റ് കോടതി മുമ്പാകെ േപ്രാസിക്യൂഷൻ കേസ് ഫയൽ ചെയ്യുന്നത് ഉൾപ്പെടെ നിയമനടപടി സ്വീകരിക്കുമെന്നും ജൂനിയർ സൂപ്രണ്ട് അറിയിച്ചു. ചിൽഡ്രൻസ് ഫെസ്റ്റ് കൊച്ചി: കൊച്ചിൻ ഷിപ്യാർഡ് റിക്രിയേഷൻ ക്ലബ് 11, 12 തീയതികളിൽ നടത്തുന്ന അഖിലകേരള ചിൽഡ്രൻസ് ഫെസ്റ്റിന് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി, കൊച്ചിൻ ഷിപ്യാർഡ് റിക്രിയേഷൻ ക്ലബ്, കൊച്ചി -15 വിലാസത്തിലും 2501466, 6641466 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. വെബ്സൈറ്റ്: www.csrc.co.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.