നോക്കുകൂലി അവസാനിപ്പിക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ കൊച്ചി: നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. കിലയും ലേബർ കമീഷണറേറ്റും സംയുക്തമായി സംഘടിപ്പിച്ച കരട് തൊഴിൽനയം സംബന്ധിച്ച ശിൽപശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലുടമകൾക്ക് അന്യതാബോധം വേണ്ടെന്നും എല്ലാവരുടെയും അഭിപ്രായം പുതിയ തൊഴിൽനയത്തിൽ സർക്കാർ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുന്നതാവും പുതിയ നയം. രജിസ്‌ട്രേഷൻ, ലൈസൻസ് നടപടി ലഘൂകരിക്കും. പ്ലാേൻറഷൻ മേഖലയിലെ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകും. തൊഴിൽ വൈദഗ്ധ്യം ഉറപ്പുവരുത്താൻ ഐ.ടി.ഐകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. എല്ലാ മേഖലയിലും മിനിമം വേജസ് പ്രായോഗികമല്ല. നിലനിൽക്കണെമങ്കിൽ തൊഴിലുടമകളുടെ വരുമാനവും വർധിക്കണമെന്ന കാര്യം സർക്കാർ മുഖവിലയ്ക്കെടുക്കുന്നു. എങ്ങനെയൊക്കെ ചെറുകിടക്കാരെ സഹായിക്കാമെന്ന് പരിശോധിക്കും. കുറഞ്ഞ കൂലി 600 രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു. കില ചെയർമാൻ വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ മുഖ്യപ്രഭാഷണം നടത്തി. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് വിഷയം അവതരിപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമൻ, പി. പ്രമോദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.