നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നുപേർ പിടിയിൽ

ആലുവ: ഏഴായിരത്തിലധികം പാക്കറ്റ് . ആലുവയിൽനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് കാറിലും ഓട്ടോയിലുമായി കൊണ്ടുപോവുകയായിരുന്ന പുകയില ഉൽപന്നങ്ങൾ കാർമൽ പരിസരത്ത് ആലുവ പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസലാണ് പിടികൂടിയത്. മുടിക്കൽ സ്വദേശി ഷാനവാസ്, കുട്ടമ്പുഴ സ്വദേശി ഫൈസൽ, അല്ലപ്ര സ്വദേശി നിസാർ എന്നിവരെയും വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് 7.30 ഓടെയായിരുന്നു പരിശോധന. ഇതര സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗമാണ് പുകയില എത്തിച്ചതെന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.