ത്രിദിന ഗണിതശാസ്ത്ര സെമിനാർ

ആലുവ: സ​െൻറ് സേേവ്യഴ്‌സ് കോളജിലെ ഗണിതശാസ്ത്ര വിഭാഗത്തി‍​െൻറ ആഭിമുഖ്യത്തിൽ ത്രിദിന അന്തർദേശീയ സെമിനാർ ആരംഭിച്ചു. പ്രമുഖ ഗണിതശാസ്ത്രജ്ഞൻ പ്രഫ. വി. അരവിന്ദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സി. ശാലിനി അധ്യക്ഷത വഹിച്ചു. പ്രഫ. മിത്ര് സി. ദുറാഡോ, പ്രഫ. മത്യാസ് കോസെ, പ്രഫ. എ. വിജയകുമാർ, പ്രഫ. സുമംഗലദേവി, ഡോ. അപർണ ലക്ഷ്മണൻ, ഡോ. രശ്മി വർഗീസ്, ഡോ. അൻസ അൽഫോൻസ ആൻറണി എന്നിവർ സംസാരിച്ചു. മുൻ പ്രിൻസിപ്പലും ഗണിതശാസ്ത്ര വിഭാഗം മേധാവിയുമായിരുന്ന സി. ബെൻസീറ്റയുടെ സ്മരണക്ക് ആരംഭിച്ച പ്രഭാഷണപരമ്പരയുടെ ഭാഗമായ ആദ്യപ്രഭാഷണം സ്ലൊവീനിയയിൽനിന്നുള്ള പ്രഫ. സാൻഡി ക്ലാവ്‌സിയർ നിർവഹിച്ചു. ഗണിതശാസ്ത്ര വിഭാഗം സുവർണജൂബിലിയോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സ്ലൊവീനിയ, ബ്രസീൽ, ഹംഗറി എന്നീ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ സ്‌ഥാപനങ്ങളിൽനിന്നും നിരവധി ഗണിതശാസ്ത്രജ്ഞർ സെമിനാറിൽ പങ്കെടുക്കുന്നു. ബുധനാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.