കോറ മെഡിസിൻ ബാങ്ക് പദ്ധതിക്ക് ഇന്ന് തുടക്കം

ആലുവ: ഭീമമായ ചികിത്സച്ചെലവ് താങ്ങാനാകാതെ വിഷമിക്കുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാൻ റെസിഡൻറ്സ് അസോസിയേഷനുകളുടെ സംയുക്ത വേദിയായ 'കോറ' ആരംഭിക്കുന്ന 'കോറ മെഡിസിൻ ബാങ്ക്' എന്ന പദ്ധതിക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. ചികിൽസ കഴിഞ്ഞ് ബാക്കി വരുന്ന കാലാവധി കഴിയാത്ത മരുന്നുകൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കലാണ് പദ്ധതി. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും പൊതുജന സമ്പർക്കമുള്ള പ്രദേശങ്ങളിലുമായി കോറ സ്ഥാപിക്കുന്ന കളക്ഷൻ ബോക്സുകളിൽ മരുന്നുകൾ നിക്ഷേപിക്കാൻ ജനങ്ങളെ ബോധവത്കരിക്കലാണ് പ്രാഥമിക പ്രവർത്തനം. ഇതി​െൻറ ഭാഗമായ മെഡിസിൻ ബോക്സുകളുടെ ഉദ്ഘാടനം നഗരത്തി​െൻറ വിവിധ കേന്ദ്രങ്ങളിലായി ബുധനാഴ്ച നടക്കും. രാവിലെ പത്തിന് റൂറൽ ജില്ല പൊലീസ് ആസ്‌ഥാനത്ത് ആദ്യ ബോക്സ് സ്‌ഥാപിച്ച്‌ പൊലീസ് മേധാവി........... എ.വി. ജോർജ് ഉദ്ഘാടനം ചെയ്യും. നഗരസഭ, സ​െൻറ്. സേേവ്യഴ്‌സ് കോളജ്, മിനി സിവിൽ സ്‌റ്റേഷൻ, ബാങ്ക് കവല, തോട്ടക്കാട്ടുകര, പറവൂർ കവല എന്നിവിടങ്ങളിലും ബോക്സുകൾ ആദ്യദിനത്തിൽ സ്‌ഥാപിക്കും. ചെയർപേഴ്‌സൻ ലിസി എബ്രഹാം, സ​െൻറ്. സേേവ്യഴ്‌സ് കോളജ് പ്രിൻസിപ്പൽ സി. റീത്താമ്മ, തഹസിൽദാർ കെ.ടി. സന്ധ്യാദേവി, ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, ഫാ. പോൾസൺ കുട്ടിയത്ത്, നഗരസഭ വൈസ് ചെയർപേഴ്‌സൺ സി. ഓമന എന്നിവർ വിവിധ സ്‌ഥലങ്ങളിൽ ബോക്സുകൾ ഉദ്ഘാടനം ചെയ്യും. ഇത്തരം ബോക്സുകളിൽ ലഭിക്കുന്ന മരുന്നുകൾ ഓരോ ആഴ്ചയിലും കോറ പ്രവർത്തകർ സംഭരിച്ച് ആലുവ ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട രോഗികൾക്ക് നൽകാൻ അധികൃതരെ ഏൽപിക്കും. ആകെ 30 ബോക്സുകളാണ് ആലുവയിൽ സ്ഥാപിക്കുകയെന്ന് കോറ ഭാരവാഹികളായ എം.എൻ. സത്യദേവൻ, പി.എ. ഹംസക്കോയ, കെ. ജയപ്രകാശ് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.