മീസില്‍സ്-റുബെല്ല കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് പ്രത്യേക സൗകര്യം കാക്കനാട്: മീസില്‍സ്-റുബെല്ല കുത്തിവെപ്പ് എടുക്കാന്‍ വിട്ടുപോയ മുഴുവന്‍ കുട്ടികള്‍ക്കും നവംബര്‍ നാല്, അഞ്ച് തീയതികളില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും െതരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെ കുത്തിവെപ്പ് എടുക്കാന്‍ സൗകര്യമുെണ്ടന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. ജില്ലയിലെ 67 ശതമാനം (4.6 ലക്ഷം) കുട്ടികള്‍ മീസില്‍സ്-റുബെല്ല കുത്തിവെപ്പ് എടുത്തു. മീസില്‍സ്-റുബെല്ല അസുഖങ്ങള്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാന്‍ 100 ശതമാനം കുട്ടികളും കുത്തിവെപ്പ് എടുക്കണം. കുത്തിവെപ്പ് എടുക്കാന്‍ വിട്ടുപോകുന്നവര്‍ക്ക് ഈ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലായതിനാല്‍ കുത്തിവെപ്പ് എടുത്ത് കുട്ടികളെ സുരക്ഷിതരാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആർ.ടി.എ സിറ്റിങ് 18ന് കാക്കനാട്: എറണാകുളം ആർ.ടി.എയുടെ സിറ്റിങ് നവംബര്‍ 18ന് ജില്ല പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് നടക്കും. തൊഴില്‍മേള നാലിന് കാക്കനാട്: ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറർ നവംബര്‍ നാലിന് ആലുവ സെൻറ് സേേവ്യഴ്‌സ് കോളജില്‍ 40 സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് 'ലക്ഷ്യ 2017' തൊഴില്‍ മേള സംഘടിപ്പിക്കും. എംപ്ലോയബിലിറ്റി സെൻററില്‍ 250 രൂപ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാർഥികള്‍ക്ക് തൊഴില്‍ മേളകളിലും ജോബ് ഡ്രൈവുകളിലും അവസരം പ്രയോജനപ്പെടുത്താം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാർഥികള്‍ക്ക് ഇൻറര്‍വ്യൂ, സോഫ്റ്റ് സ്‌കില്‍ െട്രയിനിങ് എന്നിവ നല്‍കും. താല്‍പര്യമുള്ള പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള, 35 വയസ്സില്‍ താഴെയുള്ള യുവതീയുവാക്കൾ തിരിച്ചറിയല്‍ കാര്‍ഡിെൻറ കോപ്പി നല്‍കി നവംബര്‍ ഒന്ന് , രണ്ട് തീയതികളില്‍ എംപ്ലോയബിലിറ്റി സെൻററില്‍ രാവിലെ 10.30നും രണ്ടിനും മധ്യേ രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 0484 2422452/ 2427494.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.