അങ്കമാലി: സംസ്ഥാന ഹരിതകേരള മിഷന്‍ 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' സന്ദേശവുമായി നടത്തുന്ന മാലിന്യനിർമാര്‍ജന കർമ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഹരിതമിഷന്‍ ശുചിത്വ ശിൽപശാല നടത്തി. ശിൽപശാലയില്‍ ബ്ലോക്ക് പഞ്ചായത്തിലെയും കറുകറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, മലയാറ്റൂര്‍, അയ്യമ്പുഴ, കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും ഭരണസമിതി അംഗങ്ങളും ശുചിത്വ വളൻറിയര്‍മാരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ഷാജു വി. തെക്കേക്കര (കറുകുറ്റി), അനിമോള്‍ ബേബി (മലയാറ്റൂര്‍ ), എം.പി. ലോനപ്പന്‍ (കാഞ്ഞൂര്‍), ചെറിയാന്‍ തോമസ് (മഞ്ഞപ്ര), ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.എം. വര്‍ഗീസ്, സിജു ഈരാളി, തുറവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി ബൈജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് പാറേക്കാട്ടില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി.അയ്യപ്പന്‍, വത്സ സേവ്യര്‍, ഗ്രേസി റാഫേല്‍, അല്‍ഫോന്‍സ പാപ്പച്ചന്‍, വനജ സദാനന്ദന്‍, ബി.ഡി.ഒ ഏണസ്റ്റ് തോമസ്, ജോയൻറ് ബി.ഡി.ഒ ടി.എസ്. രാധാമണി, ജനറല്‍ എക്സ്റ്റന്‍ഷല്‍ ഓഫിസര്‍ പി.ഡി. അശോകന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ശുചിത്വ മിഷന്‍ കോ-ഒാഡിനേറ്റര്‍ പി.ആര്‍. വിജയകുമാര്‍, ആരോഗ്യവകുപ്പ് െട്രയിനര്‍മാരായ പി.വി. വർഗീസ്, പി.വി. എബ്രഹാം എന്നിവര്‍ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.