കൊച്ചി: 200 ഗ്രാം കഞ്ചാവുമായി യുവാവ് നഗരത്തിൽ ഷാഡോ പൊലീസിെൻറ പിടിയിലായി. കണ്ടെയ്നർ റോഡിൽ നിർത്തിയിട്ട ലോറിക്കാർക്കിടയിൽ കഞ്ചാവ് വിറ്റ ഞാറക്കൽ നികത്തിത്തറ സ്വദേശി ശങ്കറിനെയാണ് എസ്.െഎ ഹണി കെ. ദാസിെൻറ നേതൃത്വത്തിൽ പിടികൂടിയത്. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ഡിറ്റാച്ച്മെൻറ് അസി. കമീഷണർ ബിജി ജോർജിെൻറ നിർദേശപ്രകാരം ഷാഡോ സംഘത്തിെൻറ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മുളവുകാട് എസ്.െഎ ശ്യാംലാലിെൻറ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. സിവിൽ പൊലീസ് ഒാഫിസർമാരായ ഹരിമോൻ, വിനോദ്, ഷൈമോൻ, സനോജ് രഞ്ജിത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.